അഭിനന്ദ് ന്യൂഡല്‍ഹി: ശ്രീലങ്കയിലെ ചാവേര്‍ സ്‌ഫോടനം പരമ്പരയുടെ സൂത്രധാരന്മാര്‍ കേരളത്തിലും തമിഴ്‌നാട്ടിലും നിരന്തരം വന്നുപോയിരുന്നുവെന...
അഭിനന്ദ്
ന്യൂഡല്‍ഹി: ശ്രീലങ്കയിലെ ചാവേര്‍ സ്‌ഫോടനം പരമ്പരയുടെ സൂത്രധാരന്മാര്‍ കേരളത്തിലും തമിഴ്‌നാട്ടിലും നിരന്തരം വന്നുപോയിരുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ അതീവ ജാഗ്രതയില്‍.
കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരര്‍ വന്നതായി സംശയിക്കുന്ന സ്ഥലങ്ങളിലെല്ലാം തന്നെ അന്വേഷണം ആരംഭിച്ചതായി അറിയുന്നു. ഇന്നലെ ശ്രീലങ്കയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഐഎസ് ഭീകരരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു.
ഒളിച്ചിരുന്ന വീട് വളഞ്ഞതോടെ സുരക്ഷാ സേനയ്ക്കു നേരേ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിടിവീഴുമെന്നായപ്പോള്‍ ഭീകരര്‍ സ്‌ഫോടകവസ്തുക്കള്‍ ദേഹത്തു കെട്ടിവെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
കൊല്ലപ്പെട്ട മൂന്നുപേരും തങ്ങളുടെ അംഗങ്ങളാണെന്ന് ഐഎസ് ഭീകര സംഘടന വ്യക്തമാക്കി. സംഘടനയുടെ മുഖപത്രമായി പ്രവര്‍ത്തിക്കുന്ന അമാഖ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണിത്.
ഇതേസമയം ഭീകരാക്രമണം ആസൂത്രണം ചെയ്ത സഹ്രാന്‍ ഹാഷിം നിരന്തരം കേരളത്തില്‍ വന്നിരുന്നു എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ സഹോദരീഭര്‍ത്താവ് മുഹമ്മദ് നിയാസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.മുഹമ്മദ് നിയാസും കേരളത്തിലും തമിഴ്‌നാട്ടിലും പലവട്ടം വന്നതായി സംശയിക്കുന്നു. ഇവുരുടെ ഇന്ത്യന്‍ ബന്ധങ്ങള്‍ കണ്ടെത്തുന്നതിനായി ദേശീയ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.
ഇതേസമയം, ശ്രീലങ്കയിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. അമേരിക്ക ഉള്‍പ്പെടെ പല രാജ്യങ്ങളും തങ്ങളട പൗരന്മാരോട് ശ്രീലങ്കയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്
Keywords: Sri Lanka, Terror Attack, Crime, Bombing, Kalmunai
COMMENTS