തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ചൂടുപിടിക്കെ, എല്ലാ രാഷ്ട്രീയ കക്ഷികളും സാദ്ധ്യമായ വഴികളെല്ലാം പരീക്ഷിക്കുകയാണ്. ബിജെപിയുടെ പുതിയ...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ചൂടുപിടിക്കെ, എല്ലാ രാഷ്ട്രീയ കക്ഷികളും സാദ്ധ്യമായ വഴികളെല്ലാം പരീക്ഷിക്കുകയാണ്. ബിജെപിയുടെ പുതിയ പരീക്ഷണം തൃശൂരില്‍ സുരേഷ് ഗോപി എംപിയെ രംഗത്തിറക്കി മത്സരിപ്പിക്കുകയാണ്.
സുരേഷ് ഗോപിയെ അടിയന്തരമായി ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിക്കു വിളിപ്പിച്ചിരിക്കുകയാണ്. രാജ്യസഭാംഗമായ സുരേഷ് ഗോപിയോട് ലോക് സഭയില്‍ മത്സരിക്കാന്‍ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ബിജെപി എ പ്ലസ് വിഭാഗത്തില്‍ പെടുത്തി പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍.
സുരേഷ് ഗോപി ഗുരുവായൂരിലായിരുന്നു. അവിടെനിന്നു കൊച്ചിയിലെത്തി വിമാനമാര്‍ഗം ഡല്‍ഹിക്കു പോവുകയാണ്. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകില്ലെന്നാണ് അറിയുന്നത്.
ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയാണ് തൃശൂരില്‍ ആദ്യം സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ കരുതിയത്. പിന്നീട് അദ്ദേഹം വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കതിരെ മത്സരിക്കാന്‍ മാറിയതോടെ കോണ്‍ഗ്രസില്‍ നിന്നു കളം മാറിയെത്തിയ ടോം വടക്കന്‍ അവിടെ കണ്ണുവച്ചു. വടക്കനു സീറ്റു നല്കിയിട്ടു കാര്യമില്ലെന്നു മനസ്സിലാക്കി അവിടേക്കു സുരേഷ് ഗോപിയെ നിശ്ചയിക്കുകയായിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ള, ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ദേശീയ കൗണ്‍സില്‍ അംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയവരുടെ പേരുകളും പരിഗണിച്ചെങ്കിലും അതൊന്നും ദേശീയ നേതൃത്വത്തിന് ഇഷ്ടമായില്ല. ഇതോടെയാണ് സുരേഷ് ഗോപിയുടെ പേര് ഉയര്‍ന്നുവന്നത്.
സുരേഷ് ഗോപിയുടെ താരപരിവേഷവും രാജ്യസഭാംഗം എന്ന നിലയിലെ പ്രവര്‍ത്തനവും ശബരിമല വിഷത്തില്‍ ഇടപെടലുകളും സുരേഷ് ഗോപിയെ കേന്ദ്രത്തിനു പ്രിയങ്കരനാക്കി.
Keywords: Kerala, Suresh Gopi, Election 2019, Politics, Thrissur
COMMENTS