നന്ദകുമാര്‍ കൈമള്‍ ഹിന്ദു ജനജാഗൃതി സമിതി ശ്രീവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമന്റെ ജന്മ ദിവസമാണ് ശ്രീരാമനവമിയായി അഘോഷിക്...
നന്ദകുമാര്‍ കൈമള്‍
ഹിന്ദു ജനജാഗൃതി സമിതി
ശ്രീവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമന്റെ ജന്മ ദിവസമാണ് ശ്രീരാമനവമിയായി അഘോഷിക്കുന്നത്. ചൈത്ര മാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിവസത്തെയാണ് ശ്രീരാമനവമി എന്നു പറയുന്നത്. എല്ലാ ശ്രീരാമ ക്ഷേത്രങ്ങളിലും ചൈത്ര മാസത്തിലെ വെളുത്ത പക്ഷത്തിലെ പ്രഥമ മുതൽ (അതായത് യുഗാദി ദിവസം മുതൽ) നവമി വരെ ഈ ഉത്സവം ആഘോഷിക്കുന്നു.
ഇക്കൊല്ലം രാമനവമി ഏപ്രിൽ 13-ാം തീയതി ആണ്.
ശ്രീരാമനവമിയുടെ ഈ ശുഭകരമായ അവസരത്തിൽ, ‘മര്യാദപുരുഷോത്തമ’നായ ശ്രീരാമന്റെ സവിശേഷതകളെക്കുറിച്ചും ശ്രീരാമനവമിയുടെ ആധ്യാത്മിക മഹത്ത്വവും ആഘോഷിക്കേണ്ട രീതിയെക്കുറിച്ചും രാമരാജ്യത്തെക്കുറിച്ചും മനസ്സിലാക്കാം.
ശ്രീരാമനവമിയുടെ ആധ്യാത്മിക മഹത്ത്വം
ഏതെങ്കിലും ദേവതയുടെ അല്ലെങ്കിൽ അവതാരത്തിന്റെ ജയന്തി ദിനത്തിൽ ആ ദേവതയുടെ തത്ത്വം ഭൂമിയിൽ കൂടുതൽ പ്രവർത്തനക്ഷമമാണ്. ശ്രീരാമനവമിക്ക് ശ്രീരാമതത്ത്വം ഭൂമിയിൽ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് 1000 മടങ്ങ് കൂടുതൽ പ്രവർത്തനക്ഷമമാണ്. ഈ ദിവസം ‘ശ്രീരാമ ജയ രാമ ജയ ജയ രാമ’, എന്ന നാമജപം എത്രകണ്ട് ജപിക്കാൻ കഴിയുന്നുവോ, അത്രയും ജപിക്കുക. ഇതു മൂലം നമുക്ക് ശ്രീരാമതത്ത്വത്തിന്റെ കൂടുതൽ ഗുണം ലഭിക്കുകയും, ആധ്യാത്മിക അനുഭൂതികളും ഉണ്ടകാനും ഇടയുണ്ട്.
ശ്രീരാമന്റെ സവിശേഷതകൾ
1. പേര് : രാമൻ എന്ന പേര് രാമജന്മത്തിനു മുന്പ് തന്നെ പ്രചാരത്തിലുണ്ടായിരുന്നു. രാമൻ എന്നാൽ ’സ്വയം ആനന്ദത്തിൽ രമിച്ചിരിക്കുകയും മറ്റുള്ളവരെ ആനന്ദത്തിൽ രമിപ്പിക്കുകയും ചെയ്യുന്നവൻ’ എന്നാണ്. ദുഷ്ടനായ രാവണനെ വധിച്ച് ലങ്കയെ ജയിച്ചതിനുശേഷം, അതായത് സ്വന്തം ദൈവത്വം ലോകത്തിനു മുന്പിൽ പ്രകടിപ്പിച്ചതിനുശേഷം എല്ലാവരും രാമനെ ‘ശ്രീരാമൻ’ എന്നു വിളിച്ചു തുടങ്ങി.
2. എല്ലാ രീതിയിലും ആദർശപരായണൻ :
A. ആദർശ പുത്രൻ : ശ്രീരാമൻ അച്ഛനമ്മമാരുടെ ആജ്ഞ പാലിച്ചിരുന്നു; എന്നാൽ വേണ്ട സമയത്ത് അവരെ ഉപദേശിക്കുകയും ചെയ്തിരുന്നു.
B. ആദർശ സഹോദരൻ : ഇന്നും സഹോദരന്മാർ തമ്മിലുള്ള സ്നേഹത്തിന്റെ മകുടോദാഹരണമായി രാമലക്ഷ്മണന്മാരുടെ പേര് തന്നെ ഉപയാഗിക്കുന്നു.
C. ആദർശ ഭർത്താവ് : ശ്രീരാമൻ ഏകപത്നീവ്രതനായിരുന്നു. സീതയെ ഉപേക്ഷിച്ചതിനു ശേഷം ശ്രീരാമൻ വിരക്തനായി ജീവിച്ചു. പിന്നീട് യജ്ഞത്തിനായി പത്നിയുടെ ആവശ്യം വന്നപ്പോൾ വേറെ വിവാഹം കഴിക്കാതെ സീതയുടെ പ്രതിമയെ സമീപത്ത് ഇരുത്തി. ഇതിൽ നിന്നും ശ്രീരാമന്റെ ഏകപത്നീവ്രതം മനസ്സിലാക്കാം. (അക്കാലത്ത് രാജാക്കന്മാർ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്ന പതിവുണ്ടയിരുന്നു.)
D. ആദർശ സുഹൃത്ത് : സുഗ്രീവൻ, വിഭീഷണൻ തുടങ്ങിയ സുഹൃത്തുക്കളെ വിഷമാവസരങ്ങളിൽ ശ്രീരാമൻ സഹായിച്ചിരുന്നു.
E. ആദർശ രാജാവ് : ജനങ്ങൾ സീതയെ സംശയിച്ചപ്പോൾ, സ്വന്തം സുഖത്തെക്കുറിച്ച് ചിന്തിക്കാതെ ‘രാജധർമം’ എന്ന നിലയിൽ രാമൻ ധർമപത്നിയെ ഉപേക്ഷിച്ചു. (ധർമശാസ്ത്രങ്ങളിൽ പറഞ്ഞിരിക്കുന്നതുപോലെ ഒരു രാജാവ് പാലിക്കേണ്ട ധർമങ്ങളെല്ലാം തന്നെ ശ്രീരാമൻ പാലിച്ചിരുന്നു).
F. ആദർശ ശത്രു : രാവണന്റെ മരണശേഷം വിഭീഷണൻ രാവണന്റെ അന്തിമസംസ്കാരം ചെയ്യാൻ വിസമ്മതിച്ചപ്പോൾ ശ്രീരാമൻ വിഭീഷണനോട് പറഞ്ഞു, ‘മരണത്തോടുകൂടി എല്ലാ വൈരാഗ്യവും തീരുന്നു. നീ രാവണന്റെ അന്തിമ ക്രിയകൾ ചെയ്യുന്നില്ലെങ്കിൽ ഞാൻ തന്നെ അത് ചെയ്യും.’
3. ധർമപാലകൻ : ശ്രീരാമൻ ധർമത്തിന്റെ എല്ലാ മര്യാദകളും പാലിച്ചിരുന്നതിനാൽ ശ്രീരാമനെ ‘മര്യാദാപുരുഷോത്തമൻ’ എന്നു വിളിക്കുന്നു. അതോടൊപ്പം തന്നെ ശ്രീരാമൻ ‘ഏകവചനിയും’ (അതായത് ശ്രീരാമൻ ഒരു കാര്യം ഒരു തവണ പറഞ്ഞാൽ മതി, അത് സത്യം തന്നെ ആയിരിക്കും) ‘ഒരേയൊരു അന്പ് ഉപയോഗിച്ചിരുന്നവനും’ (അതായത് ശ്രീരാമന്റെ ഒറ്റ അന്പ് തന്നെ ലക്ഷ്യം ഭേദിക്കുമായിരുന്നതിനാൽ രണ്ടമത് അന്പ് എയ്യേണ്ട ആവശ്യമില്ലായിരുന്നു) ആയിരുന്നു.
ശ്രീരാമന്റെ ഓരോ പ്രവർത്തികളും മറ്റുള്ളവർക്കു മാതൃകയായിരുന്നു. ധർമത്തെ അടിസ്ഥാനമാക്കി ജീവിക്കുന്നതിലൂടെ നമുക്ക് മോക്ഷം എങ്ങനെ നേടാം, എന്നത് ശ്രീരാമൻ നമ്മളെ പഠിപ്പിച്ചു.
ശ്രീരാമനവമി
ശ്രീരാമനവമി ആഘോഷിക്കുന്ന വിധം
ചൈത്ര ശുദ്ധ നവമിയെ ശ്രീരാമനവമി എന്നു പറയുന്നു. ശ്രീരാമന്‍റെ ജന്മദിനത്തിന് ശ്രീരാമനവമി ആഘോഷിക്കുന്നു. പുണര്‍തം നക്ഷത്രമായ ഈ ദിനത്തിലാണ്, മധ്യാഹ്ന കാലത്ത്, കര്‍ക്കടക രാശിയില്‍ സൂര്യാദി അഞ്ച് ഗ്രഹങ്ങളുള്ള സമയത്ത് ശ്രീരാമന്‍ അയോധ്യയില്‍ ജനിച്ചത്. യുഗാദി ദിവസം മുതല്‍ അടുത്ത 9 ദിവസങ്ങള്‍ വരെ ശ്രീരാമനവമി ആഘോഷിക്കുന്നു. രാമായണ പാരായണം, കീര്‍ത്തനങ്ങള്‍, ശ്രീരാമ വിഗ്രഹത്തിന്‍റെ അലങ്കാരം എന്നീ രീതിയില്‍ ഈ ഉത്സവം ആഘോഷിക്കുന്നു. നവമി ദിനം ഉച്ചയ്ക്ക് രാമജന്മകീര്‍ത്തനങ്ങള്‍ പാടുന്നു. മധ്യാഹ്നത്തില്‍, കുഞ്ഞുങ്ങള്‍ ഇടുന്ന ഒരു തരം തൊപ്പി വച്ച നാളികേരം തൊട്ടിലില്‍ വച്ച് തൊട്ടിലാട്ടുന്നു. ഭക്ന്മാര്‍ അതില്‍ പൂക്കളും കുങ്കുമവും അര്‍പ്പിക്കുന്നു.
രാമനവമി ദിവസം ശ്രീരാമന്‍റെ വ്രതവും നോല്‍ക്കുന്ന പതിവുണ്ട്. സര്‍വ വ്രതങ്ങളും നോല്‍ക്കുന്നതു കൊ?ണ്ടുള്ള ഫലം ഈ ഒരു വ്രതം നോല്‍ക്കുന്നതു കൊണ്ട് ലഭിക്കുന്നു. അതപോലെ എല്ലാ പാപങ്ങളും ഇല്ലാതാകുകയും അവസാനം ഉത്തമ ലോകം പ്രാപിക്കുകയും ചെയ്യുന്നു.
ശ്രീരാമ പൂജ എങ്ങനെ ചെയണം?
പ്രഭു ശ്രീരാമനെ അനാമിക വിരൽ (മോതിര വിരൽ) കൊണ്ട് ഗന്ധം (ചന്ദനം) തേയ്ക്കുക. നാലോ നാലിന്റെ ഗുണിതങ്ങളായോ ചെന്പകം, പിച്ചി എന്നീ പൂക്കൾ ഭഗവാന് അർപ്പിക്കുക. മുകളിൽ പറഞ്ഞ ഏതെങ്കിലും ഗന്ധമുള്ള ചന്ദനത്തിരിയാൽ ഭഗവാന് ഉഴിയുക. ശ്രീരാമന് മൂന്നോ മൂന്നിന്റെ ഗുണിതങ്ങളായോ പ്രദക്ഷിണം വയ്ക്കുക.
ശ്രീരാമൻ ശ്രീവിഷ്ണുവിന്റെ അവതാരമായതിനാൽ, ശ്രീവിഷ്ണുവിനെ പൂജിക്കുന്നതുപോലെ തന്നെ ശ്രീരാമനെയും പൂജിക്കുന്നു (അതായത്, ഷോഢശോപചാര പൂജ ചെയ്യുന്നു). ശ്രീരാമന്റെ പൂജയ്ക്ക് തുളസി ഇല ആവശ്യമാണ്, കാരണം, ശ്രീവിഷ്ണു തത്ത്വത്തെ ആകർഷിക്കാനുള്ള കഴിവ് തുളസിയിലയ്ക്ക് ഉണ്ട്.
ശ്രീരാമന്റെ നാമജപത്തിന്റെ ആന്തരാർഥം
ശ്രീരാമ ജയ രാമ ജയ ജയ രാമ : ശ്രീരാമന്റെ ഈ നാമം വളരെ പ്രസിദ്ധമാണ്. ഈ മന്ത്രത്തിലെ വാക്കുകളുടെ അർഥം താഴെ പറയും പ്രകാരമാണ്.
ശ്രീരാമ : ശ്രീരാമനെ ആവാഹിക്കുന്നു.
ജയ രാമ : ഇത് സ്തുതിവാചകമാണ്.
ജയ ജയ രാമ : ഇത് ’നമഃ’ പോലെ ശരണാഗതിയുടെ ദർശകമാണ്.
രാമരാജ്യം
ആദർശ രാമരാജ്യം ഇപ്രകാരമായിരുന്നു!
ശ്രീരാമന്റെ ഭരണകാലത്ത്, അതായത് ത്രേതായുഗത്തിൽ ശ്രീരാമൻ മാത്രമല്ല, രാജ്യത്തിലെ എല്ലാവരും നല്ലവരായിരുന്നു. അതിനാൽ അദ്ദേഹത്തിന്റ ഭരണകാലത്ത് രാജ്യത്ത് ഒരൊറ്റ പരാതി പോലും ഇല്ലായിരുന്നു.
1. പ്രജകളുടെ ജീവിതം ശാന്തവും സന്തുഷ്ടവും സുഖസമൃദ്ധവുമായിരുന്നു.
2. കുറ്റകൃത്യങ്ങൾ, അഴിമതി, രോഗങ്ങൾ എന്നിവയ്ക്ക് സ്ഥാനമില്ലായിരുന്നു.
3. പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്താത്ത ഒരു കാലഘട്ടമായിരുന്നു അത്.
രാമരാജ്യത്തിലെ പ്രജകൾ ധർമിഷ്ഠരായിരുന്നു. അതിനാലാണ് അവർക്ക് ശ്രീരാമനെ പോലുള്ള സാത്ത്വികനായ ഭരണാധികാരിയെ ലഭിച്ചതും ആദർശമായ രാമരാജ്യം (ഈശ്വര രാജ്യം) അനുഭവിക്കാൻ സാധിച്ചതും.
അന്നത്തെ രാമരാജ്യം ഇന്ന് സഫലീകരിക്കാൻ നാം എന്തു ചെയ്യണം?
ശ്രീരാമന്റെ കാലത്ത് പ്രജകൾ സമാധാനപരമായ ജീവിതം നയിച്ചിരുന്നു; എന്നാൽ ഇന്നത്തെ കാലട്ടത്തിൽ എല്ലാവരും ദുഃഖിതരാണ്, കാരണം അധർമം ഇന്ന് അതിന്റെ മൂർധന്യത്തിൽ എത്തിയിരിക്കുകയാണ്. എല്ലാവർക്കും സുഖസമൃദ്ധമുള്ള ജീവിതം നയിക്കണമെങ്കിൽ -
1. എല്ലാവരും ധർമിഷ്ഠരാകുക, സാധന (ഈശ്വരോപാസന) ചെയ്യുക !
2. ധർമിഷ്ഠരായ ഭരണാധികാരികളെ തിരഞ്ഞെടുക്കുക !
3. ധർമിഷ്ഠരും, ഈശ്വരഭക്തിയുള്ളതും, സാധകരുമായ വരും തലമുറയെ വാർത്തെടുക്കുക!
ഇന്ന് ഹിന്ദു ധർമം എല്ലാ വശങ്ങളിൽക്കൂടിയും വളരെയധികം ആക്രമണങ്ങൾ നേരിട്ടു കൊണ്ടരിക്കുകയാണ്. ആയതിനാൽ നാം ഉണർന്ന് പ്രവർത്തിക്കേണ്ടതാണ്.
ശ്രീരാമനവമി ദിവസം ചെയ്യേണ്ട പ്രാർഥന : ഹേ ശ്രീരാമാ, ഇന്ന് മറ്റു ദിവസങ്ങളെ അപേക്ഷിച്ച് 1000 മടങ്ങ് കൂടുതൽ പ്രവർത്തനക്ഷമമായ അങ്ങയുടെ തത്ത്വത്തിന്റെ പരമാവധി ഗുണം എനിക്ക് നൽകണേ.
COMMENTS