സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പൂര്‍ണ്ണമായി പുറത്തുവരാന്‍ ദിവസങ്ങള്‍ തന്നെ എടുക്കാന്‍ സാധ്യത. ഇലക്ട്രോ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പൂര്‍ണ്ണമായി പുറത്തുവരാന്‍ ദിവസങ്ങള്‍ തന്നെ എടുക്കാന്‍ സാധ്യത. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്തും 50 ശതമാനം വിവിപാറ്റ് രസീതുകള്‍ പോള്‍ ചെയ്ത വോട്ടുമായി ഒത്തുനോക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതോടെയാണ് വോട്ടെടുപ്പ് പ്രക്രിയയുടെ ഫലം പുറത്തുവരുന്നത് വൈകാന്‍ സാധ്യതയേറിയത്.
രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സംയുക്തമായി ഇക്കാര്യം ആവശ്യപ്പെട്ട് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ഇക്കാര്യത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ പൂര്‍ണ്ണ തൃപ്തി ഇല്ലാതെ പുനപ്പരിശോധനാ ഹര്‍ജി നല്‍കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന 21 പ്രതിപക്ഷപാര്‍ട്ടികളുടെ സംയുക്ത യോഗം തീരുമാനിക്കുകയായിരുന്നു.
വോട്ടിങ് യന്ത്രത്തില്‍ ഭരണമുന്നണിയായ എന്‍ഡിഎ വ്യാപകമായ ക്രമക്കേട് നടത്തുന്നു എന്ന ആരോപണമാണ് നീക്കത്തിന് പിന്നില്‍. ഒരു വ്യക്തി ചെയ്യുന്ന വോട്ട് അയാള്‍ ഉദ്ദേശിച്ച പാര്‍ട്ടിക്കല്ല പോകുന്നത് എന്ന് സംശയം വ്യാപകമായതോടെയാണ് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങിയത്.
ഇതിനിടയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനും പ്രതിക്കൂട്ടിലായിരിക്കുകയാണ്.
വിവിപാറ്റ് രസീതുകള്‍ എണ്ണാന്‍ വേണ്ട സമയത്ത് കുറച്ച് സുപ്രീം കോടതിയെ കമ്മിഷന്‍ തെറ്റിദ്ധരിപ്പിച്ചുവെന്നു പ്രതിപക്ഷകക്ഷികള്‍ ആരോപിക്കുന്നു. വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ഏറ്റവും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എന്നിവരാണ്.
വോട്ടിങ് യന്ത്രങ്ങളുടെ സുതാര്യത കോടതിയും ഉറപ്പുവരുത്തണമെന്ന് ചന്ദ്രബാബുനായിഡു ആവശ്യപ്പെട്ടു. ഈ രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സുപ്രീംകോടതിക്ക് അറിയില്ലെന്ന് അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ വിശ്വാസമില്ലെന്നും ബാലറ്റു പേപ്പറിലേക്ക് രാജ്യം തിരികെ പോകണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. പോളണ്ട്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോഴും ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്നും ഇത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ വിശ്വാസമില്ലാത്തതുകൊണ്ടാണെന്നും പ്രതിപക്ഷകക്ഷികള്‍ പറഞ്ഞു.
ഇത്രയേറെ രൂക്ഷമായ വിമര്‍ശനം ഉണ്ടായിട്ടും ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലെന്നും പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു. നിലവില്‍ 35 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണം എന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 30 ശതമാനം എണ്ണാം എന്നാണ് ഇലക്ഷന്‍ കമ്മിഷന്‍ പറഞ്ഞത്. ഇതില്‍ 5 ശതമാനം കൂടി കൂട്ടിയാണ് സുപ്രീംകോടതി 35 ശതമാനമാക്കിയത്. എന്നാല്‍ വിവിപാറ്റ് പൂര്‍ണമായും എണ്ണണമെന്നായിരുന്നു ആദ്യം പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടത്. പിന്നീട് അവര്‍ 50 ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യത്തിലേക്ക് താഴ്ന്നു വരികയായിരുന്നു.
തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ വന്‍ ക്രമക്കേട് നടന്നുവെന്നാണ് 21 പ്രതിപക്ഷകക്ഷികള്‍ ആരോപിക്കുന്നത്. കോണ്‍ഗ്രസ് , സി പി എം, സി പി ഐ, പാര്‍ട്ടി ബഹുജന്‍ സമാജ് പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ യോഗത്തില്‍ സംബന്ധിച്ചു.
2014ലെ തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്തതിന്റെ 70 ശതമാനം വോട്ട് തങ്ങള്‍ക്ക് എല്ലാവര്‍ക്കും കൂടി ഉള്ള വിഹിതം ആയിരുന്നുവെന്നും ഭിന്നിച്ചു നിന്നതുകൊണ്ടാണ് അന്ന് ഭരണം എന്‍ഡിഎക്ക് ലഭിച്ചതെന്നും അതുകൊണ്ടുതന്നെ തങ്ങളുടെ ആവശ്യം ഭൂരിപക്ഷ ആവശ്യമാണെന്നും അംഗീകരിക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്ന ആന്ധ്രയിലും ആദ്യഘട്ടത്തില്‍ വന്‍ ക്രമക്കേട് നടന്നതായി ചന്ദ്രബാബുനായിഡു ആരോപിക്കുന്നു. ആന്ധ്രയില്‍ ആയിരത്തോളം പോളിംഗ് ബൂത്തുകള്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. ഇത്തരം നടപടികള്‍ ഇനിയും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ചന്ദ്രബാബു നായിഡു.
ലോക്‌സഭാ സീറ്റിന് കീഴില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങള്‍ ഓരോന്നിലെയും അഞ്ചു പോളിംഗ് ബൂത്തിലെ വീതം വിവിപാറ്റ് രസീതുകള്‍ യന്ത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട വോട്ടുകളുമായി ഒത്തു നോക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഏതൊക്കെ പോളിംഗ് ബൂത്തുകളിലെ വോട്ട് എണ്ണണമെന്ന കാര്യം നറുക്കിട്ട് തീരുമാനിക്കാനും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദ്ദേശിച്ചു.
എന്നാല്‍ ഇതു 50 ശതമാുനം വിവിപാറ്റ് ഒത്തുനോക്കി വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ എണ്ണിയാല്‍ ആറു ദിവസം വരെ ഫലപ്രഖ്യാപനം നീളുമെന്ന് ഇലക്ഷന്‍ കമ്മിഷന്‍ കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് കോടതി ഇപ്പോഴത്തെ നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്.
Keywords: Loksabha Polls, Election Commission, EVM
COMMENTS