കാസര്‍കോട് : ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസര്‍കോട്ടും പാലക്കാട്ടും ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. കാസര്‍കോട്ട് ...
കാസര്‍കോട് : ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസര്‍കോട്ടും പാലക്കാട്ടും ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്.
കാസര്‍കോട്ട് രണ്ടു വീടുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ മൊബൈല്‍ ഫോണും രേഖകളും പിടിച്ചെടുത്തു. ഇതു കൂടാതെ ഇവിടെ രണ്ടു പേരോട് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു.
പാലക്കാട്ട് ഒരിടത്തായിരുന്നു റെയ്ഡ്. കൊല്ലംകോട് സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്തു. ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിമുമായി മൂവര്‍ക്കും ബന്ധമുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്നറിയുന്നു.
ഇതേസമയം, തമഴ് നാട്ടിലും മറ്റ് ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്.
COMMENTS