തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കിയതായി ഡിജിപി...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കിയതായി ഡിജിപി ലോക്നാഥ് ബെഹ്റ. തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടമായി നില്ക്കാന് പാടില്ല. അങ്ങനെ ഉണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും ഡിജിപി പറഞ്ഞു. അടിയന്തരസാഹചര്യങ്ങള്‍ നേരിടുന്നതിന് സജ്ജരായിരിക്കാന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
വനിതാവോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുന്നതിനായി 3,500 ലേറെ വനിത പൊലീസുകാരെ നിയോഗിച്ചു.
പ്രശ്നബാധിത സ്ഥലങ്ങളില്‍ നിന്ന് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രത്യേക സംഘങ്ങളെ സജ്ജരാക്കിയിട്ടുണ്ട്. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ പൊലീസ് സംഘം പട്രോളിംഗ് നടത്തുമെന്നും ഡിജിപി അറിയിച്ചു.
Keywords: Lok sabha polls, kerala, Police, DGP

COMMENTS