കൊച്ചി: യാത്രക്കാരെ ബസ്സിനകത്തും പുറത്തുമിട്ട് അതിക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കിയ സംഭവത്തില്‍ കല്ലട ബസിലെ ജീവനക്കാരായ ഏഴ് പ്രതികളെ ...
കൊച്ചി: യാത്രക്കാരെ ബസ്സിനകത്തും പുറത്തുമിട്ട് അതിക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കിയ സംഭവത്തില്‍ കല്ലട ബസിലെ ജീവനക്കാരായ ഏഴ് പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
വൈറ്റിലയിലെ കല്ലട ഓഫീസ് പരിസരത്ത് കൊണ്ടുവന്നാണ് ആദ്യം തെളിവെടുത്തത്. ബസ് ഡ്രൈവര്‍ തമിഴ്നാട് നാച്ചിപാളയം സ്വദേശി ശശികുമാര്‍, മാനേജര്‍ കൊല്ലം പട്ടം തുരുത്ത് ആറ്റുപുറത്ത് വീട്ടില്‍ ഗിരിലാല്‍, ജീവനക്കാരായ പുതുച്ചേരി സ്വദേശി അന്‍വര്‍, ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ വീട്ടില്‍ വിഷ്ണു, അന്‍വര്‍, ജിബിന്‍, രാജേഷ് തുടങ്ങിയ പ്രതികളെയാണ് സ്ഥലത്തു കൊണ്ടുവന്ന് തെളിവെടുത്തത്.
പ്രതികളെ ഈ മാസം 30 വരെ വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് എറണാകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. പ്രതികളെ ചോദ്യം ചെയ്യുന്നതിനും തെളിവെടുക്കുന്നതിനുമാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
കല്ലട ബസ് ഉടമ സുരേഷിനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇയാള്‍ക്ക് ക്ളീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് യാത്രക്കാരായ ബത്തേരി സ്വദേശി സച്ചിന്, സുഹൃത്ത് അഷ്കര്‍, തിരൂര്‍ സ്വദേശി അജയഘോഷ് എന്നിവരെ കല്ലട ബസ്സില്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ബസില്‍നിന്ന് പുറത്തിറക്കി അരകിലോമീറ്ററോളം ഓടിച്ചിട്ടും ഇവരെ തല്ലിയിരുന്നു.
അടികൊണ്ട് അവശരായി നിലത്തുവീണ യുവാക്കള്‍ കാലുപിടിച്ചപേക്ഷിച്ചിട്ടും അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബസ്സിനുള്ളിലെ മര്‍ദ്ദന രംഗങ്ങള്‍ യാത്രക്കാരനായ ഒരാള്‍ ക്യാമറയില്‍ പകര്‍ത്തി ഫേസ്ബുക്കിലിട്ടിരുന്നു. ഇതെല്ലാം കടയിലെ ജീവനക്കാര്‍ കുടുങ്ങാനിടയാക്കി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കേസ് ഒതുക്കാന്‍ പൊലീസിനും കഴിയാതായി.
ഇതേസമയം അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്കു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പൊലീസും ആര്‍ടിഒ ഉദ്യോഗസ്ഥരും മാസപ്പടി പറ്റി അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്ക് എന്തു കൊള്ളരുതായ്മയും ചെയ്യാന്‍ കൂട്ടുനില്‍ക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്.
Keywords: Kallada Bus, Criminals, Crime
COMMENTS