മുംബയ്: കിങ്ഫിഷർ എയർലൈൻസിൻറെ വഴിയേ ജെറ്റ് എയർവെയ്സിനും പൂട്ട് വീഴുന്നു . ജെറ്റിന്റെ എല്ലാ സർവീസുകളും ഇന്ന് രാത്രിയോടെ നിർത്തിവെക്കും. ...
മുംബയ്: കിങ്ഫിഷർ എയർലൈൻസിൻറെ വഴിയേ ജെറ്റ് എയർവെയ്സിനും പൂട്ട് വീഴുന്നു . ജെറ്റിന്റെ എല്ലാ സർവീസുകളും ഇന്ന് രാത്രിയോടെ നിർത്തിവെക്കും.
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ വഴി ഇല്ലാതെയാണ് വിമാനക്കമ്പനി സർവീസ് നിറുത്തുന്നത്. ചുരുക്കം സർവീസുകളെങ്കിലും നടത്തിക്കൊണ്ടു പോകണമെങ്കിൽ കുറഞ്ഞത് 400 കോടി രൂപ അടിയന്തരമായി വിമാനക്കമ്പനിക്ക് ആവശ്യമുണ്ട്. ഈ തുക കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് സർവീസ് നിർത്തിവെക്കാൻ കമ്പനി അധികൃതർ തീരുമാനിച്ചത് .
കമ്പനിയെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ് . ഇന്ന് രാത്രി 10 30നാണ് ജെറ്റ് എയർവെയ്സിന്റെ അവസാന സർവീസ് നിർത്തലാക്കുന്നത് .
രാജ്യാന്തര സർവീസുകൾ നേരത്തെതന്നെ നിർത്തിവച്ചിരുന്നു . മുംബൈ - അമൃത്സർ വിമാനമാണ് ഇന്ന് അവസാന സർവീസ് നടത്തുന്നത്. കമ്പനി രൂക്ഷമായ പ്രതിസന്ധിയിലായതിനെ തുടർന്ന് ജീവനക്കാരുടെ ശമ്പളം മുടങ്ങി.
120 സർവീസുകൾ ഉണ്ടായിരുന്ന കമ്പനിയാണ് ഒടുവിൽ അഞ്ച് സർ വീസിലേക്ക് ചുരുങ്ങിയതും ഇപ്പോൾ അതും ഇല്ലാതാകുന്നതും.
വി ദേശ കൊറിയർ കമ്പനിക്ക് വൻതുക ബാധ്യത ഉണ്ടായതിനെ തുടർന്ന് ആംസ്റ്റർഡാം വിമാനത്താവളത്തിൽ വച്ച് ജെറ്റ് വിമാനം ജപ്തി ചെയ്തതും അടുത്തിടെ വാർത്തയായിരുന്നു .
ഇരുപതിനായിരത്തിലേറെ തൊഴിലാളികളാണ് ജെറ്റ് എയർവെയ്സിലുള്ളത്. തങ്ങളുടെ തൊഴിൽ സംരക്ഷിക്കാൻ ഇടപെടണമെന്നു ജീവനക്കാർ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ചിരുന്നു അഭ്യർത്ഥിച്ചിരുന്നു.
ജെറ്റ് എയറിന്റെ തകർച്ചയിൽ ദുഃഖമുണ്ടെന്ന് മദ്യരാജാവും കിങ്ഫിഷർ എയർലൈൻസ് ഉടമയായിരുന്ന വിജയ് മല്യ ട്വീറ്റ് ചെയ്തു. തങ്ങളുടെ പ്രധാന എതിരാളിയായിരുന്ന ജെറ്റിന് സംഭവിിച്ച പതനത്തിൽ ദുഃഖം രേഖപ്പെടുത്തിയ മല്യ, അതിൻറെ ഉടമ നരേഷ് ഗോയലിന് പിന്തുണ അറിയിക്കുകയും ചെയ്തു .

COMMENTS