കൊളംബോ: ശ്രീലങ്കയെ നടുക്കിയ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ ഏറ്റെടുത്തു. തങ്ങളെ ആക്രമിക്കുന്നവര്‍ക്കു...
കൊളംബോ: ശ്രീലങ്കയെ നടുക്കിയ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ ഏറ്റെടുത്തു. തങ്ങളെ ആക്രമിക്കുന്നവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെയാണ് ആക്രമണമെന്ന് ഐഎസ് വ്യക്തമാക്കുന്നു.
അമേരിക്കന്‍ രാജ്യങ്ങളും അവരുടെ പൗരന്മാരും തങ്ങളുടെ പ്രധാന ഉന്നമെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു. ഭീകര സംഘടനയുടെ മുഖപത്രമായി പ്രവര്‍ത്തിക്കുന്ന അല്‍ അമാഖ് ന്യൂസ് പോര്‍ട്ടല്‍ വഴിയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.
ലങ്കയിലും തമിഴ്നാട്ടിലും വേരുകളുള്ള എന്‍ ജെ ഡി എന്ന ഭീകരസംഘടനയാണ് സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഐഎസ് ഭീകരര്‍ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.
ഐഎസ് ഉത്തരവാദിത്വമേറ്റെടുത്തതിനെക്കുറിച്ച് ശ്രീലങ്ക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സ്ഫോടന പരമ്പരകളില്‍ 320 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേര് ആശുപത്രികളില്‍ ചികിത്സയിലാണ്.

Keywords: Sri Lanka, Blast, IS Terrorists
COMMENTS