കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം 'ഫാനി 'ചുഴലിക്കാറ്റായി രൂപപ്പെട്ടു ആന്ധ്ര -തമിഴ്നാട് തീരത്തേയ്ക്കു നീങ്ങാന...
കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം 'ഫാനി 'ചുഴലിക്കാറ്റായി രൂപപ്പെട്ടു ആന്ധ്ര -തമിഴ്നാട് തീരത്തേയ്ക്കു നീങ്ങാന്‍ തുടങ്ങി. തമിഴ്നാട്ടില്‍ മണിക്കൂറില്‍ 90-110 കിലോമീറ്റര്‍ വേഗത്തിലാകും ഫാനി വീശുക. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇടിയോടുകൂടിയ കനത്ത മഴയുണ്ടാകും.
30ന് തീരത്തെത്തുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫാനിയുടെ തുടര്‍ച്ചയായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കേരളത്തില്‍ പരക്കെ മഴയ്ക്കു സാധ്യതയുണ്ട്.
കേരളത്തില്‍ 50 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശുവാനും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോയവര്‍ ഉടനെ തിരിച്ചെത്തണമെന്നു മുന്നറിയിപ്പ് വന്നിട്ടുണ്ട്.
എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ 29, 30 തീയതികളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം , കോഴിക്കോട് , വയനാട് ജില്ലകളില്‍ 30ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

COMMENTS