ന്യൂഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീറിനെതിരെ ക്രിമിനല്‍ കേസ്. ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്ഡുകളുണ്ടെ...
ന്യൂഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീറിനെതിരെ ക്രിമിനല്‍ കേസ്. ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്ഡുകളുണ്ടെന്നു കാട്ടി ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി മര്‍ലിന കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു.
ഡല്‍ഹിയിലെ കരോള്‍ബാഗിലും രാജേന്ദര്‍ നഗറിലും ഗൗതം ഗംഭാറിന് ഐഡി കാര്‍ഡുകളുണ്ടെന്നും എന്നാല്‍ സത്യവാങ്മൂലത്തില്‍ കരോള്‍ബാഗിലെ
കാര്യം മറച്ചുവച്ചെന്നുമാണ് അതിഷിയുടെ ആരോപണം. ഇതോടൊപ്പം ഗൗതമിന്റെ രണ്ട് ഐഡികളുടെ ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഗൗതം ഗംഭീറിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടാണ് എ.എ.പി കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കമുള്ള ഉയര്‍ന്ന എ.എ.പി നേതാക്കളും ഗൗതം ഗംഭീറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Keywords: Goutam Gambhir, Candidate, Delhi, ID card issue, AAP
COMMENTS