കോട്ടയം: ലോക്സഭാ സീറ്റിനെചൊല്ലിയുള്ള കേരള കോണ്‍ഗ്രസിലെ തര്‍ക്കം യു.ഡി.എഫ് നേതാക്കളുടെ മുന്പില്. ഈ പ്രശ്നത്തിനുള്ള ബദല്‍ നിര്‍ദ്ദേശം പ...
കോട്ടയം: ലോക്സഭാ സീറ്റിനെചൊല്ലിയുള്ള കേരള കോണ്‍ഗ്രസിലെ തര്‍ക്കം യു.ഡി.എഫ് നേതാക്കളുടെ മുന്പില്. ഈ പ്രശ്നത്തിനുള്ള ബദല്‍ നിര്‍ദ്ദേശം പി.ജെ ജോസഫ് യു.ഡി.എഫ് നേതാക്കളുടെ മുന്നില്‍വച്ചു.
കോട്ടയം ഇടുക്കി സീറ്റുകള്‍ വച്ചുമാറുന്നതടക്കമുള്ള മൂന്ന് നിര്‍ദ്ദേശങ്ങളാണ് പി.ജെ ജോസഫ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തേത് കോട്ടയം സീറ്റ് കോണ്‍ഗ്രസിന് നല്കി കേരള കോണ്‍ഗ്രസ് ഇടുക്കി സീറ്റെടുക്കുക എന്നതാണ്.
എന്നാല്‍ കേരള കോണ്‍ഗ്രസ് കോട്ടയത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച നിലയ്ക്ക് അതിന് ഇനി സാധ്യതയില്ല. അതേസമയം കോട്ടയത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കുകയാണെങ്കില്‍ മാണി സീറ്റ് വിട്ടുനല്‍കുമെന്നാണ് ജോസഫിന്റെ വാദം.
പാര്‍ട്ടി പിളര്‍ന്നാലും ഇല്ലെങ്കിലും കോണ്‍ഗ്രസില്‍ തന്നെ നില്‍ക്കുമെന്നും പി.ജെ.ജോസഫ് ഉറപ്പു നല്‍കുന്നുമുണ്ട്.
കേരള കോണ്‍ഗ്രസില്‍ നിന്ന് തന്നെ അനുകൂലിക്കുന്നവര്‍ വിട്ടുപോകുകയാണെങ്കില്‍ അതിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം യു.ഡി.എഫ് നേതൃത്വത്തിനോട് വ്യക്തമാക്കി.
കോട്ടയത്ത് റിബലായി മത്സരിക്കാന്‍ പി.ജെ ജോസഫ് തയ്യാറായിരുന്നു. എന്നാല്‍ അതിന് കോണ്‍ഗ്രസ് നേതൃത്വം പിന്തുണ നല്‍കാത്തതാണ് അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നത്.
Keywords: Kerala congress, P.J Joseph, K.M Mani, Oommen Chandi

COMMENTS