സ്വന്തം ലേഥകന് ന്യൂഡല്‍ഹി: വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുകൂലമായി പ്രതികരിച്ചിട്ടില്ല...
സ്വന്തം ലേഥകന്
ന്യൂഡല്‍ഹി: വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നു എ ഐ സി സി പ്രവര്‍ത്തകസമിതി അംഗം പി.സി. ചാക്കോ.
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ ഒഴിവാക്കാനായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ന് രാവിലെ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കിയതിനു പിന്നാലെയാണ് ചാക്കോയുടെ പ്രതികരണം.
ഇതോടെ, രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ആശയക്കുഴപ്പം കൂടിയിരിക്കുകയാണ്. കേരളത്തിലെ സീറ്റു വീതം വയ്പ്പില്‍ തന്നെ പരിഗണിക്കാത്തതിന്റെ ചൊരുക്കു കൂടി തീര്‍ത്തുകൊണ്ടു സംസാരിക്കവേയാണ് ചാക്കോ ഇക്കാര്യം വെളിപ്പെടുത്തിയത്.
രാഹുല്‍ സ്ഥാനാര്‍ഥിത്വം സമ്മതിച്ചെന്ന് ആരെങ്കിലും പറഞ്ഞെങ്കില്‍ അതു വസ്തുതാപരമല്ലെന്നും ചാക്കോ പറഞ്ഞു. രാഹുല്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അനുകൂലമായി പ്രതികരിച്ചുവെന്നും തീരുമാനം വരാനിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞതിനു പിന്നാലെയാണ് ചാക്കോയുടെ പ്രതികരണം.
രാഹുല്‍ വന്നു മത്സരിക്കണമെന്നു കര്‍ണാടകയിലെ കോണ്‍ഗ്രസാണ് ആദ്യം ആവശ്യപ്പെട്ടത്. തമിഴ്നാടും പിന്നാലെ സമാനമായ ആവശ്യം വച്ചു. ഒന്നിലും രാഹുലോ പാര്‍ട്ടി നേതൃത്വമോ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും ചാക്കോ പറഞ്ഞു.
പക്വമായ രീതിയില്‍ അല്ല കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച നടന്നതെത്. ഗ്രൂപ്പ് വീതം വയ്പ്പാണ് കേരളത്തില്‍ നടന്നത്. ഗ്രൂപ്പ് താത്പര്യങ്ങള്‍ക്കപ്പുറം പോകാന്‍ നേതാക്കള്‍ക്കു കഴിയുന്നില്ല എന്നിങ്ങനെ പോകുന്നു ചാക്കോയുടെ വിമര്‍ശനം.
Keywords: PC Chacko, Rahul Gandhi, congress Party, Wayanadu
COMMENTS