ന്യൂഡല്‍ഹി: താന്‍ ഭരിച്ചിരുന്ന കാലത്തും ഇന്ത്യയില്‍ ആക്രമണം നടത്താന്‍ രഹസ്യാന്വേഷണ വിഭാഗം ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനെ ഉപയോഗിച്ചിരുന്ന...
ന്യൂഡല്‍ഹി: താന്‍ ഭരിച്ചിരുന്ന കാലത്തും ഇന്ത്യയില്‍ ആക്രമണം നടത്താന്‍ രഹസ്യാന്വേഷണ വിഭാഗം ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനെ ഉപയോഗിച്ചിരുന്നതായി പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം വെളിപ്പെടുത്തിയത്.
അതേസമയം ജെയ്ഷെ മുഹമ്മദിനെതിരെ എടുത്ത നടപടികളെ അദ്ദേഹം സ്വാഗതം ചെയ്തു. 2003 ല്‍ തനിക്കെതിരെ ഈ ഭീകരസംഘടന രണ്ടുപ്രാവശ്യം വധശ്രമം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ താന്‍ പ്രധാനമന്ത്രിയായിരുന്ന സമയത്തെ അവസ്ഥ വ്യത്യസ്തമായിരുന്നെന്നും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്ന സമയമായിരുന്നെന്നും ഇരു രാജ്യങ്ങളും ബോംബാക്രമണം നടത്താന്‍ ഏജന്‍സികളെ ഏര്‍പ്പാടാക്കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതിനാലാണ് രഹസ്യാന്വേഷണ വിഭാഗം ഇന്ത്യയ്ക്കെതിരെ ആക്രമണത്തിന് ജെയ്ഷെ ഭീകരരെ ഏര്‍പ്പാടാക്കിയപ്പോള്‍ എതിര്ക്കാനാകാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Parvez Musharaff, Pakistan, India, President, Attack

COMMENTS