കൊല്ലം: ഓച്ചിറയില്‍ നിന്ന് ഒന്‍പത് ദിവസം മുന്‍പ് കാണാതായ രാജസ്ഥാനി പെണ്‍കുട്ടിയെ കണ്ടെത്തി. കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷനെയും പൊലീസ് ...
കൊല്ലം: ഓച്ചിറയില്‍ നിന്ന് ഒന്‍പത് ദിവസം മുന്‍പ് കാണാതായ രാജസ്ഥാനി പെണ്‍കുട്ടിയെ കണ്ടെത്തി. കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുംബൈയിലെ പന്‍വേലിയിലെ ചേരിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.
ഇന്നു രാവിലെയാണ് മുംബൈ മലയാളികളുടെ സഹായത്തോടെ പൊലീസ് ഇവരെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഉടന്‍തന്നെ കേരളത്തിലേക്ക് കൊണ്ടുവരാനാണ് പൊലീസിന്റെ തീരുമാനം.
സംഭവം വലിയ വിവാദമായിരുന്നു. പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് പ്രതിമ ഉണ്ടാക്കി വില്‍ക്കുന്ന രക്ഷിതാക്കളുടെ കുട്ടിയെയാണ് കാണാതായിരുന്നത്.
പെണ്‍കുട്ടിയുടെ പ്രായത്തെ സംബന്ധിച്ച് അവ്യക്തതയുണ്ട്. 15 വയസ്സെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. എന്നാല്‍ അത് തെളിയിക്കുന്നതിനുള്ള രേഖകള്‍ അവരുടെ കയ്യിലില്ല.
ഈ കേസുമായി ബന്ധപ്പെട്ട് മറ്റ് മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Keywords: Girl missing, Ochira, Pokso, Plaster of paris

COMMENTS