തിരുവനന്തപുരം: ഐ.എസ്.ആര്.ഒ മുന്‍ ചെയര്മാന് ഡോ.ജി.മാധവന് നായര്‍ക്കെതിരെ വധഭീഷണി. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടിലെ ലെറ്റര്‍ ബോക്സ...
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ മുന്‍ ചെയര്മാന് ഡോ.ജി.മാധവന് നായര്‍ക്കെതിരെ വധഭീഷണി. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടിലെ ലെറ്റര്‍ ബോക്സില്‍ നിന്നാണ് പാകിസ്ഥാന് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പേരില്‍ ഭീഷണി കത്ത് ലഭിച്ചത്. മോദിയെയും ഇന്ത്യയെയും സപ്പോര്‍ട്ട് ചെയ്യുന്ന മാധവന് നായരെ കൊലപ്പെടുത്തും എന്നായിരുന്നു കത്തിലെ ഉള്ളടക്കം.
സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കത്ത് ഇടതു കൈകൊണ്ട് എഴുതിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. വീട്ടിലും പരിസരപ്രദേശങ്ങളിലും സി.സി ടി.വി കാമറകള്‍ ഇല്ലാത്തതിനാല്‍ മറ്റു തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല.
നിലവില്‍ മാധവന് നായര്‍ക്ക് സി.ഐ.എസ്.എഫിന്റെ ഗണ്മാന് ഉള്‍പ്പടെയുള്ള സുരക്ഷയുണ്ട്. ഈ സംഭവത്തിനുശേഷം പൊലീസ് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
റിട്ടയര്‍മെന്റിനു ശേഷം മാധവന് നായര്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും ഹൈന്ദവ സംഘടനകളുടെയും പരിപാടികളില്‍ പങ്കെടുക്കുക പതിവായിരുന്നു. അടുത്തിടെ അദ്ദേഹം ബി.ജെ.പിയില്‍ അംഗത്വം സ്വീകരിക്കുകയും ചെയ്തിരുന്നു.
Keywords: Dr.G.Madhavan Nair, ISRO, Letter, Murder, Terrorist group

COMMENTS