ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വത്തിന്റെ അനുനയത്തില്‍ വീണ കെ.വി തോമസ്, എറണാകുളത്ത് ഹൈബി ഈഡന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നു വ്യക...
ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വത്തിന്റെ അനുനയത്തില്‍ വീണ കെ.വി തോമസ്, എറണാകുളത്ത് ഹൈബി ഈഡന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നു വ്യക്തമാക്കി.
അദ്ദേഹത്തെ പാട്ടിലാക്കാന്‍ ബിജെപി നേതൃത്വം കിണഞ്ഞു ശ്രമിക്കുന്നതിനിടയിലാണ്, കളം മാറാനില്ലെന്നു കെ.വി തോമസ് വ്യക്തമാക്കിയിരിക്കുന്നത്.
സിറ്റിംഗ് എംപിയായ തന്നെ ഒഴിവാക്കി ഹൈബി ഈഡനു സീറ്റു കൊടുത്തതിനെ തുടര്‍ന്ന് കെ.വി തോമസ് ബിജെപിയിലേക്കു പോയേക്കുമെന്നു ശ്രുതിയുണ്ടായിരുന്നു.
എന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. പാര്‍ട്ടിക്ക് ക്ഷീണം വരുന്നതൊന്നും ഞാന്‍ ചെയ്യില്ല. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് എറണാകുളം. ഹൈബി ഈഡന് തന്നെ അവിടെ വിജയിക്കും. അതിനായി എറണാകുളത്ത് താന്‍ രംഗത്തിറങ്ങും, കെവി തോമസ് പറഞ്ഞു.
അഹമ്മദ് പട്ടേല്‍, മുകുള്‍ വാസ്നിക് തുടങ്ങിയ ദേശീയ നേതാക്കളും കേരളത്തില്‍ നിന്നുള്ള നേതാക്കളും അനുനയിപ്പിച്ചതിനെ തുടര്‍ന്നാണ് കെ.വി തോമസ് നിലപാട് മാറ്റിയത്.
Keywords: Congress, KV Thomas, BJP, LDF, UDF, CPM, CPI, Loksabha Polls 2019, Kerala, Indian Parliament, Ramesh Chennithala
COMMENTS