തിരുവനന്തപുരം: പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് വരുമെന്ന് ഏറക്കുറെ ഉറപ്പായി. ബി.ജെ.പ...
തിരുവനന്തപുരം: പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് വരുമെന്ന് ഏറക്കുറെ ഉറപ്പായി. ബി.ജെ.പിയില്‍ ഏറ്റവും കൂടുതല്‍ തര്‍ക്കം നിലനിന്ന ജില്ലയാണ് പത്തനംതിട്ട.
നാലുപേരാണ് ഈ സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നത്. ഇതില്‍ അല്‍ഫോന്‍സ് കണ്ണന്താനം, എം.ടി രമേശ് എന്നിവരുടെ പേരുകള്‍ നേരത്തെ തന്നെ തള്ളിയിരുന്നു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള തന്റെ സീറ്റ് ഏറക്കുറെ ഉറപ്പിച്ചതായിരുന്നു എന്നാല്‍ കേന്ദ്ര നേതൃത്വം ഇതില്‍ നിന്നും പിന്നോട്ടു പോകുകയായിരുന്നു.
കെ.സുരേന്ദ്രന് പത്തനംതിട്ട നല്‍കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗവും ആര്.എസ്.എസ്സും ശക്തമായ നിലപാടെടുക്കുകയായിരുന്നു.
കെ.സുരേന്ദ്രന് പത്തനംതിട്ട നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗത്തിന്റെ കൂടി വോട്ട് നഷ്ടപ്പെടും എന്ന അവസ്ഥ സംജാതമായപ്പോഴാണ് കേന്ദ്ര നേതൃത്വം കെ.സുരേന്ദ്രനെ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
Keywords: K.Surendran, B.J.P, Candidate, Pathanamthitta

COMMENTS