തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തിരക്കിന്റെ മറവില്‍ പൊതുമേഖലാ ബാങ്കുകള്‍ സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ കുത്തനേ കൂട്ടുന്നു. കോടാനുകോടികള്‍...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തിരക്കിന്റെ മറവില്‍ പൊതുമേഖലാ ബാങ്കുകള്‍ സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ കുത്തനേ കൂട്ടുന്നു.
കോടാനുകോടികള്‍ കുത്തകകള്‍ക്കു വായ്പ നല്കിയുണ്ടായ പ്രതിസന്ധി മറികടക്കാനാണ് പാവപ്പെട്ട ഉപഭോക്താക്കളുടെ മേല്‍ കുതിരകയറുന്നത്. കിട്ടാക്കടവും വായ്പത്തട്ടിപ്പും ബാങ്കുകളെ പലതിനെയും ഉലയ്ക്കുന്നുണ്ട്.
ഇതിനൊപ്പം തന്നെ ബാങ്ക് ലയനങ്ങളും നടക്കുകയാണ്. വിജയ ബാങ്കിനെയും ദേനാ ബാങ്കിനെയും ബാങ്ക് ഒഫ് ബറോഡയില്‍ ഇന്നു മുതല്‍ ലയിപ്പിക്കുകയാണ്.
ലയനത്തിനു പിന്നാലെ സേവന നിരക്കുകള്‍ ഉയര്‍ത്തും. നിക്ഷേപത്തിനു വരെ ഫീസുണ്ട്. മാസം മൂന്ന് നിക്ഷേപത്തില്‍ കൂടുതല്‍ നടത്തിയാല്‍ വന്‍ ചാര്‍ജ് ഈടാക്കും. നോട്ടെണ്ണലിനു വരെ ചാര്‍ജ് ഈടാക്കും.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയാണ് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുത്തനെ കൂടിയത്. ഇതിനൊപ്പം അറ്റാദായം കുറയുകയും ചെയ്യുന്നു. 2017 ഏപ്രില്‍ ഒന്നിന് ഇതുപോലെ സ്റ്റേറ്റ് ബാങ്കുകളെ ലയിപ്പിച്ചിട്ടു പ്രത്യേകിച്ചു ഗുണമുണ്ടായില്ല. ഇതിലും പഠിക്കാതെയാണ് പിന്നെയും അന്ധമായ നീക്കങ്ങള്‍.
സ്റ്റേറ്റ് ബാങ്കുകളെ ലയിപ്പിച്ചപ്പോള്‍ 2017-18 സാമ്പത്തിക വര്‍ഷം 1,55,585 കോടി രൂപയായിരുന്നു പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ലാഭം. ഇതിനൊപ്പം 2,40,956 കോടി രൂപ കിട്ടാക്കടത്തിനായി മാറ്റിവച്ചു. ആസ്തിയില്‍ നിന്ന് 85,371 കോടി രൂപയും ഈ ഇനത്തില്‍ വകയിരുത്തേണ്ടിവന്നു.
COMMENTS