കൊച്ചി: സംസ്ഥാന ബജറ്റിലെ വിനോദനികുതി വര്‍ധന സിനിമാമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ ആശങ്കയ്ക്കു പരിഹാരമുണ്ടാക്...
കൊച്ചി: സംസ്ഥാന ബജറ്റിലെ വിനോദനികുതി വര്‍ധന സിനിമാമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ ആശങ്കയ്ക്കു പരിഹാരമുണ്ടാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
എറണാകുളം ഗസ്റ്റ് ഹൗസിലെത്തി തന്നെ കണ്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പു കൊടുത്തത്. ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നിവേദനവും കൊടുത്തു.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നേതൃത്വത്തിലാണ് സംഘം മുഖ്യമന്ത്രിയെ കണ്ടത്. അപ്പച്ചന്‍, ആന്റണി പെരുമ്പാവൂര്‍, ബോബി ആന്റണി, എം രഞ്ജിത്, ആന്റോ ജോസഫ്, സോഹന്‍ സീനുലാല്‍, സിപിഐ സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കലാകാരന്മാര്‍ക്കും സിനിമാ മേഖലയുടെ വളര്‍ച്ചയ്ക്കും സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി.
കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും ധനമന്ത്രിയുമായും മറ്റും ചര്‍ച്ചചെയ്ത് വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും കൂടിക്കാഴ്ചക്കുശേഷം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.
നൂറു രൂപയ്ക്കുള്ള താഴെയുള്ള ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരേയാണ് സംഘം മുഖ്യമന്ത്രിയെ കണ്ടത്. ഈ തീരുമാനം സാധാരണക്കാരെയും സിനിമാ വ്യവസായത്തെയും ബാധിക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

COMMENTS