കണ്ണൂര്‍: മാതൃഭൂമി ന്യൂസ് സീനിയര്‍ കാമറാമാന്‍ പ്രതീഷ്.എം വെള്ളിക്കീല്‍ (35) വാഹനാപകടത്തില്‍ മരിച്ചു. മാതൃഭൂമി കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്...
കണ്ണൂര്‍: മാതൃഭൂമി ന്യൂസ് സീനിയര്‍ കാമറാമാന്‍ പ്രതീഷ്.എം വെള്ളിക്കീല്‍ (35) വാഹനാപകടത്തില്‍ മരിച്ചു. മാതൃഭൂമി കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ കാമറാമാനായ പ്രതീഷ് പുലര്‍ച്ചെ ഒരു മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പാപ്പിനിശേരി ദേശീയപാതയില്‍ വച്ചാണ് അപകടമുണ്ടായത്.
എതിര്‍ ദിശയില്‍ നിന്നും മറികടന്നുവന്ന വാഹനം കണ്ട് ബൈക്ക് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് സമീപത്തുള്ള വൈദ്യുത തൂണിലിടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വെള്ളിക്കീല്‍ ശ്മശാനത്തില്‍.
Keywords: Mathrubhumi, Cameraman, Pratheesh, Today

COMMENTS