കോഴിക്കോട്: റിസോര്‍ട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. മലപ്പുറം പുല്‍പ്പറ്റ പാലത്തിങ്കല്‍ മന്‍സൂര്‍...
കോഴിക്കോട്: റിസോര്‍ട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. മലപ്പുറം പുല്‍പ്പറ്റ പാലത്തിങ്കല്‍ മന്‍സൂര്‍, ചീക്കോട് സ്വദേശി മുഹമ്മദ് ബഷീര്‍, കൊണ്ടോട്ടി സ്വദേശി വാവക്ക എന്ന നിസാര്‍ എന്നിവരെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
കക്കാടംപൊയിലിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം. ഇതരസംസ്ഥാനങ്ങളില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കേരളത്തിലെത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവര്‍.
കര്‍ണാടക സ്വദേശിനിയാണ് പെണ്‍കുട്ടി. മറ്റൊരു യുവതി മുഖേനെയാണ് പെണ്‍കുട്ടി കേരളത്തില്‍ എത്തിയത്.
പെണ്‍കുട്ടി കേരളത്തില്‍ എത്തിയിട്ട് ഒരുമാസത്തോളമായി. ഇതുവരെ വയനാട്ടിലായിരുന്നു. ഈ മാസം 12 നാണ് അടിവാരത്ത് എത്തി്ച്ചത്. അവിടെ നിന്നും കക്കാടംപൊയിലില്‍ എത്തിക്കുകയായിരുന്നു.
രഹസ്യവിവരത്തെ തുടര്‍ന്ന് എസ് ഐ സനല്‍രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റിസോര്‍ട്ട് വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. പെണ്‍വാണിഭ സംഘത്തിലെ കൂടുതല്‍ പേര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ ഹോം സ്‌റ്റേയിലേക്കു മാറ്റി.
Summary: Kozhikkodu sex racket. Three arrested.

COMMENTS