* കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ രാഷ്ട്രീയം കളിച്ചാല്‍ ശാപമെന്നു പ്രധാനമന്ത്രി ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് അതേ നാണയത്തില്‍ ഇന്ത...
* കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ രാഷ്ട്രീയം കളിച്ചാല്‍ ശാപമെന്നു പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് അതേ നാണയത്തില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിത്തുടങ്ങിയെന്ന് പ്രധനാമന്ത്രി നരേന്ദ്ര മോഡി മന്‍ കീ ബാത് പ്രതിമാസ റേഡിയോ പരിപാടിയില്‍ പറഞ്ഞു.പ്രധാനമന്ത്രിയെന്ന നിലയില്‍ മോഡി നടത്തുന്ന അവസാന മന്‍ കീ ബാത് പരിപാടിയാണിത്. ഇനി വീണ്ടും അധികാരത്തിലെത്തിയാല്‍ മാത്രമേ ഈ പരിപാടിയില്‍ മോഡി ഉണ്ടാവുകയുള്ളൂ.
സൈന്യം തിരിച്ചടി തുടങ്ങിയതിന്റെ ഉദാഹരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. അസാധാരണ മനോധൈര്യമാണ് നമ്മുടെ സൈനികര്‍ പ്രകടിപ്പിക്കുന്നത്. വീരമൃത്യുവരിച്ച ധീരസൈനികരുടെ ഓര്‍മയ്ക്ക്, തലസ്ഥാനത്ത് ഇന്ത്യാ ഗേറ്റിനും അമര്‍ജവാന്‍ ജ്യോതിക്കും സമീപം സ്മാരകം പണിയും. വീരമൃത്യുവരിച്ച ഭടന്മാരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. രാജ്യമാകെ അവരുടെ കുടുംബങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും മോഡി പറഞ്ഞു.
ഇതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ രാഷ്ട്രീയം കളിക്കരുതെന്ന്, കര്‍ഷകര്‍ക്കു ധനസഹായം നല്കുന്ന പിഎം കിസാന്‍ പദ്ധതി ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.
അങ്ങനെ ചെയ്യുന്നവരുടെ രാഷ്ട്രീയം കര്‍ഷക ശാപത്തില്‍ തകരും. എത്രയും വേഗം സംസ്ഥാനങ്ങള്‍ പിഎം കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടിക പൂര്‍ത്തിയാക്കണം. ഓരോ വര്‍ഷവും പദ്ധതിവഴി 75,000 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും മോഡി പറഞ്ഞു.
ഒരു കോടിയിലേറെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പദ്ധതിയുടെ ആദ്യഗഡുവായി 2000 രൂപ ഇന്നുതന്നെ കൈമാറും. ആകെ 12 കോടി ജനങ്ങള്‍ക്കു പ്രധാനമന്ത്രി കിസാന്‍ സമ്മാനനിധിയില്‍നിന്നു പണം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഒരു കോടിയില്‍പരം പേരാണ് ഇതിനകം രേഖകള്‍ അപ്‌ലോഡ് ചെയ്തത്. ഇവര്‍ക്ക് ഇന്നുതന്നെ പണം അക്കൗണ്ടില്‍ എത്തുമെന്നു മോഡി അറിയിച്ചു.
ഒരു കോടി പേര്‍ക്കുകൂടി മൂന്നു ദിവസത്തിനകം വേറെ പണം നല്കും. വര്‍ഷം മൂന്നു തവണയായി 6000 രൂപയാണ് ഒരു കര്‍ഷകനു കിട്ടുക. രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ളവര്‍ക്കാണ് അര്‍ഹത.
ഇതേസമയം, പദ്ധതി തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ അടവാണെന്നു പറഞ്ഞു ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങള്‍ മെല്ലെപ്പോക്കു നയമാണ് സ്വീകരിച്ചിട്ടുള്ളത്.
COMMENTS