സിഡ്നി: ഓസ്ട്രേലിയയില്‍ ചരിത്രം രചിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സിഡ്നി ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി വൈകിയതോടെ മത്സരം സമനിലയിലെന...
സിഡ്നി: ഓസ്ട്രേലിയയില്‍ ചരിത്രം രചിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സിഡ്നി ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി വൈകിയതോടെ മത്സരം സമനിലയിലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് പരപമ്പര ഓസ്ട്രേലിയയില്‍ ജയിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാര്ക്കൊന്നും കഴിയാത്ത കാര്യമാണ് വിരാട് കോലിയും കൂട്ടുകാരും സാധിച്ചിരിക്കുന്നത്.
വെളിച്ചക്കുറവും മഴയുമാണ് ഈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിനയായത്. 72 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ പരമ്പര സ്വന്തമാക്കുന്നത്.
31 വര്‍ഷത്തിനിടെ ആദ്യമായാണ് ഓസീസ് ടീമിന് സ്വന്തം നാട്ടില്‍ ഫോളോ ഓണ്‍ വഴങ്ങേണ്ടി വന്നത്. ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 622 ന് ഡിക്ലയേഡ് ചെയ്തു. ഓസ്ട്രേലിയ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 300 റണ്‍സെടുത്തു.
Keywords: Sydney test, India, Australia, Cricket, Rain, Delay, Play
COMMENTS