ന്യൂഡല്‍ഹി: ശബരിമലയില്‍ സര്‍ക്കാരിന്റെ സഹായത്തോടെ ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാനസര്...
ന്യൂഡല്‍ഹി: ശബരിമലയില്‍ സര്‍ക്കാരിന്റെ സഹായത്തോടെ ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ബിന്ദുവും കനകദുര്‍ഗ്ഗയും നല്കിയ ഹര്‍ജി പരിഗണിച്ച് പൗരന്മാരുടെ ജീവനും സ്വത്തും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണെന്ന് നിരീക്ഷിച്ച കോടതി ഇങ്ങനെ നിര്‍ദ്ദേശിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്. കോടതി വേഗം തന്നെ ഹര്‍ജി തീര്‍പ്പാക്കി. പ്രസിദ്ധ അഭിഭാഷകയായ ഇന്ദിരാ ജയ്സിംഗാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും വേണ്ടി ഇന്ന് ഹാജരായത്.
അതേസമയം ഇവര്‍ക്ക് ഇപ്പോള്‍ത്തന്നെ മതിയായ സുരക്ഷ നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആവശ്യപ്പെട്ട 51 പേര്‍ക്ക് സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. അതിന്റെ പട്ടികയും സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചു. എന്നാല്‍ അതൊന്നും കോടതി പരിഗണിച്ചില്ല.
ശബരിമലയിലെ ശുദ്ധിക്രിയാ വിഷയങ്ങളിലേക്കും കോടതി കടന്നില്ല. ഈ ഹര്‍ജിയെ 22ന് ശേഷം വാദം കേള്‍ക്കാനിരിക്കുന്ന പുനഃപരിശോധനാഹര്‍ജികളുമായി ചേര്‍ക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ നോക്കുമെന്ന് കോടതി അറിയിച്ചു.

COMMENTS