തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പി തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപ...
തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പി തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്.
ബി.ജെ.പിയിലെ ഒരു മുതിര്‍ന്ന നേതാവ് പത്തനംതിട്ടയിലോ കൊല്ലത്തോ മത്സരിക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ അദ്ദേഹം ബി.ജെ.പി നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. കോണ്‍ഗ്രസ് അനുഭാവത്തില്‍ ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന പ്രയാര്‍ ബി.ജെ.പിയിലെത്തിയാല്‍ അതു ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
എന്നാല്‍ തന്റെ വ്യക്തിത്വം വിട്ടൊരു നിലപാടില്ലെന്നും വര്‍ഷങ്ങളായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ താന്‍ അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തികശേഷി കുറവായതുകൊണ്ട് മാത്രമാണ് മത്സരരംഗത്ത് നിന്നും മാറി നില്‍ക്കുന്നതെന്നും കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്താല്‍ ഇരുകയ്യുംനീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Prayar Gopalakrishnan, B.J.P offer, Loksabha election, Congress

COMMENTS