കോഴിക്കോട്: മന്ത്രി കെ.ടി ജലീലിനെതരായ ബന്ധു നിയമന വിവാദത്തിന് പുതിയ വഴിത്തിരിവ്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് തന്നെ...
കോഴിക്കോട്: മന്ത്രി കെ.ടി ജലീലിനെതരായ ബന്ധു നിയമന വിവാദത്തിന് പുതിയ വഴിത്തിരിവ്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് തന്നെയാണ് ഇത്തവണയും പുതിയ ബന്ധുനിയമന വിവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തിലാണ് ഫിറോസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന് നായരുടെ സഹോദരപുത്രന് ഡി.എസ് നീലകണ്ഠന് അനധികൃതമായി നിയമനം നല്‍കിയെന്നതാണ് ഫിറോസിന്റെ ആരോപണം. ഈ നിയമനം ചൂണ്ടിക്കാട്ടിയാണ് കെ.ടി ജലീല്‍ തനിക്കെതിരെയുള്ള ആരോപണത്തെ പാര്‍ട്ടിയില്‍ പ്രതിരോധിച്ചതെന്നാണ് ഫിറോസിന്റെ വാദം.
ഐ.കെ.എമ്മില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അറിവോടെ നീലകണ്ഠന് അഭിമുഖത്തിന് കൂടുതല്‍ മാര്‍ക്കു നല്കി ഡപ്യൂട്ടി ഡയറക്ടര്‍ ടെക്നിക്കലായി നിയമിക്കുകയായിരുന്നു.
കെ.ടി ജലീലിനെതിരെ വിവാദമുണ്ടായപ്പോള്‍ ഈ വിവരം ഉയര്‍ത്തിക്കാട്ടി കോടിയേരിയെ ഭീഷണിപ്പെടുത്തിയതിനാലാണ് പാര്‍ട്ടി അദ്ദേഹത്തെ സംരക്ഷിച്ചതെന്നും ഫിറോസ് വ്യക്തമാക്കി.
Keywords: CPM, P.K Firoze, K.T Jaleel, IKM, Kodiyeri Balakrishnan

COMMENTS