നന്ദകുമാര്‍ കൈമള്‍ വ്രതങ്ങള്‍, ഉത്സവങ്ങള്‍, മുതലായവയ്ക്ക് അധ്യാത്മശാസ്ത്രപരമായ അടിസ്ഥാനമുള്ളതിനാല്‍ അവ ആഘോഷിക്കുന്‌പോള്‍ ചൈതന്യം നിര...
നന്ദകുമാര്‍ കൈമള്‍
വ്രതങ്ങള്‍, ഉത്സവങ്ങള്‍, മുതലായവയ്ക്ക് അധ്യാത്മശാസ്ത്രപരമായ അടിസ്ഥാനമുള്ളതിനാല്‍ അവ ആഘോഷിക്കുന്‌പോള്‍ ചൈതന്യം നിര്‍മിക്കപ്പെടുകയും അതിലൂടെ ഒരു സാധാരണ വ്യക്തിക്കുപോലും ഈശ്വരന്റെ അരികില്‍ എത്താന്‍ സഹായകമാവുകയും ചെയ്യുന്നു.
ഉത്സവങ്ങള്‍, വ്രതങ്ങള്‍ അനുഷ്ഠിക്കേണ്ടതിനു പിന്നിലുള്ള ശാസ്ത്രം മനസ്സിലാക്കി ആഘോഷിച്ചാല്‍ അതിന്റെ ഫലം കൂടുതലായിരിക്കും. മകരസംക്രാന്തിയുടെ സമയമായി. അതിന്റെ മഹത്വത്തെക്കുറിച്ചറിയാം.
മകരസംക്രാന്തി : 33 കോടി ദേവതകളില്‍ സന്പൂര്‍ണ സൃഷ്ടികള്‍ക്കും ജീവനേകുന്ന സൂര്യദേവന് മഹത്ത്വപൂര്‍ണമായ സ്ഥാനമാണുള്ളത്. സൂര്യദേവന്റെ ഉപാസനയ്ക്കായിട്ടുള്ള ഒരു മഹത്ത്വപൂര്‍ണമായ ഉത്സവമാണ് മകരസംക്രാന്തി.
മകരസംക്രാന്തി ദിവസം സൂര്യന്‍ മകരം രാശിയിലേക്ക് സംക്രമണം ചെയ്യുന്നു. കൂടാതെ സൂര്യന്റെ ഉത്തരായനവും ആരംഭിക്കുന്നു. മകരസംക്രാന്തി മുതല്‍ കര്‍ക്കടക സംക്രാന്തിവരെ സൂര്യന്റെ ഉത്തരായനമാണ്. ഉത്തരായനത്തിലെ ആറു മാസം ശേഷ്ഠ്രമാകുന്നു. കര്‍ക്കടക സംക്രാന്തി മുതല്‍ മകര സംക്രാന്തി വരെയുള്ള കാലഘട്ടത്തെ ദക്ഷിണായനം എന്നു പറയുന്നു.
ഇക്കൊല്ലം മകരസംക്രാന്തി ജനുവരി 15നാണ്. മകര സംക്രാന്തി ദിവസം പൂര്‍ണ വിശ്വത്തിന്റെയും ചേതനാരൂപമായ കാര്യക്ഷമതയില്‍ അഭിവൃദ്ധി ഉണ്ടാകുന്നു.
ഈ ഉത്സവദിനം രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. വളരെ ഭക്തിയൊടെയും ഉത്സാഹത്തോടെയുമാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്. ഈ പുണ്യദിനത്തില്‍ ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ ഗംഗാസാഗര്‍, പ്രയാഗ് മുതലായ സ്ഥലങ്ങളില്‍ തീര്‍ഥസ്‌നാനം, പിതൃ തര്‍പ്പണം, സൂര്യ പൂജ പ്രാര്‍ഥന എന്നിവയ്ക്കായി പോകുന്നു.
മകരസംക്രാന്തി ആഘോഷിക്കേണ്ട രീതി
ഈ ദിവസം സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ പുണ്യകാലമാണ്. ഈ സമയത്ത് തീര്‍ഥസ്‌നാത്തിന് പ്രത്യേക മഹത്ത്വമുണ്ട്.
ഗംഗ, യമുന, ഗോദാവരി, കൃഷ്ണ, കാവേരി തുടങ്ങിയ നദികളുടെ തീരങ്ങളില്‍ സ്‌നാനം ചെയ്യുന്നവര്‍ക്ക് മഹാപുണ്യം ലഭിക്കുന്നു. മകരസംക്രാന്തിക്ക് പ്രയാഗ്, ഗയ, ഗഢമുക്തേശ്വര്‍ തുടങ്ങിയ പുണ്യസ്ഥലങ്ങളില്‍ ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ തീര്‍ഥസ്‌നാനം ചെയ്യാനും സൂര്യഭഗവാനെ പൂജിക്കാനും എത്തുന്നു. അവിടെ അതീവ ഭക്തി ഭാവത്തോടെ ഈ ഉത്സവം ആഘോഷിക്കുന്നു.
സ്‌നാനത്തിനു മുന്പായി ഇപ്രകാരം സങ്കല്പം ചെയ്യുക : 'എന്റെ ശരീരം, മനസ്സ്, വാക്ക്, ഇവ കൊണ്ടുണ്ടായിട്ടുള്ള ത്രിവിധ പാപങ്ങള്‍ നശിക്കട്ടെ. അതോടൊപ്പം എനിക്ക് സൂര്യഭഗവാന്റെ കൃപ ലഭിക്കട്ടെ. ഇതിനായി പൊടിച്ച എള്ളുകൊണ്ടുള്ള സ്‌നാനചൂര്‍ണം തേച്ച്, എള്ളു ചേര്‍ത്ത വെള്ളത്തില്‍ ഞാന്‍ സ്‌നാനം ചെയ്യുന്നു.' സങ്കല്പത്തിനുശേഷം സ്‌നാനം ചെയ്യുന്നു.
അതിനുശേഷം സൂര്യനാരായണന്റെ പൂജ ചെയ്ത് യഥാശക്തി ദാനാദികര്‍മങ്ങള്‍ ചെയ്യുന്നു.
സൃഷ്ടിയുടെ പരിപാലന കര്‍ത്താവായ ഭഗവാന്‍ ശ്രീവിഷ്ണുവിന്റെ നാമം ജപിച്ച്് അരി, കറുത്ത എള്ള്, കറുത്ത ഉഴുന്ന്, ശര്‍ക്കര, ഇഞ്ചി, പച്ചക്കറി, ഉപ്പ് എന്നീ സാധനങ്ങളോടൊപ്പം സ്വര്‍ണം, വെള്ളി അല്ലെങ്കില്‍ നാണയം ദാനം ചെയ്യുന്നു.
എള്ളിന്റെ മഹത്ത്വവും സംക്രാന്തി സമയത്ത് എള്ളിന്റെ ഉപയോഗവും
എള്ളിന് സത്ത്വതരംഗങ്ങളെ ആഗിരണം ചെയ്യാനുള്ള കഴിവ് കൂടുതലാണ്. അതിനാല്‍ സൂര്യന്റെ ഈ സംക്രമണ കാലത്ത് സാധനയുടെ അഭിവൃദ്ധിക്ക് എള്ള് ഉപയോഗിക്കുന്നത് ഗുണകരമാണ്.
സംക്രാന്തിയുടെ കാലത്ത് എള്ള് എങ്ങനെ ഉപയോഗിക്കണം ?
1. എള്ളെണ്ണയാല്‍ അഭ്യംഗം ചെയ്യുക. അതായത് എള്ളെണ്ണ ശരീരത്തില്‍ തേച്ച് തിരുമുക
2. പൊടിച്ച എള്ളുകൊണ്ടുള്ള സ്‌നാനചൂര്‍ണം തേയ്ക്കുക.
3. എള്ളു ചേര്‍ത്ത വെള്ളത്തില്‍ കുളിക്കുക.
4. എള്ളുകൊണ്ടുണ്ടാക്കിയ ഭക്ഷണപദാര്‍ഥങ്ങള്‍ സേവിക്കുക.
5. എള്ളുകൊണ്ടുണ്ടാക്കിയ ഭക്ഷണപദാര്‍ഥങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കുക.
6. ശിവക്ഷേത്രത്തില്‍ എള്ളെണ്ണ ഉപയോഗിച്ച് വിളക്ക് കത്തിക്കുക.
7. പിതൃശ്രാദ്ധം നടത്തുക.
8. ബ്രാഹ്മണര്‍ക്ക് എള്ള് ദാനം ചെയ്യുക.
മകരസംക്രാന്തിയുടെ പുണ്യ കാലത്ത് ദാനം ചെയ്യാവുന്നവ
1. ഫലോച്ചയ ദാനം : അടയ്ക്ക കുല അല്ലെങ്കില്‍ ഏതെങ്കിലും പഴങ്ങളുടെ കുല
2. ഫലയുഗ്മദാനം : 12 തരത്തിലുള്ള ഫലങ്ങള്‍ ഈരണ്ടു വീതം
3. വര്‍ധിത ഫലദാനം : എള്ള്, ശര്‍ക്കര, കൊപ്ര ഇവയുടെ മിശ്രിതം
4. പാകഭാണ്ഡദാനം : ദന്പതികള്‍ക്ക് ഭക്ഷണത്തിനുവേണ്ടിയുള്ള വസ്തുക്കളും കൂടാതെ അടുക്കള പാത്രങ്ങളും
5. രസരംഗദാനം : കുങ്കുമം, ശര്‍ക്കര എന്നിവ നിറച്ച രണ്ടു മംഗള പാത്രങ്ങള്‍
6. കുലദ്വയദാനം : ഏതെങ്കിലും രണ്ട് ധാന്യങ്ങളുടെ കൂന്പാരം
7. സൂര്യബിംബദാനം : സൂര്യന്റെ ബിംബം
8. ഗൗരിഹരദാനം : ശിവപാര്‍വതിയുടെ ബിംബം
പല ദേശങ്ങളില്‍ ആഘോഷം പലവിധം
പഞ്ചാബില്‍ മകരസംക്രാന്തിയെ 'ലോഹഡി' എന്നു പറയുന്നു. ഈ ദിവസം 'മാഘി' എന്ന പേരിലും ആഘോഷിക്കപ്പെടുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഇത് 'ഖിചടി പര്‍വ്' എന്ന പേരില്‍ ആഘോഷിക്കപ്പെടുന്നു. തീര്‍ഥക്ഷേത്രങ്ങളില്‍ ഉത്സവം നടത്തുന്നു. ഇതിനെ 'മാഘമേള' എന്നു പറയുന്നു.
പശ്ചിമ ബംഗാളില്‍ മകരസംക്രാന്തി സമയത്ത് നടത്തുന്ന ഗംഗാസാഗര്‍ മേള വളരെ പ്രസിദ്ധമാണ്. ബുന്ദേല്‍ഖണ്ഡിലും മധ്യപ്രദേശിലും മകരസംക്രാന്തി 'സകരാത്' എന്ന പേരില്‍ അറിയപ്പെടുന്നു. അസമില്‍ ഇത് ഭോഗലിബിഹു എന്ന പേരില്‍ ആഘോഷിക്കപ്പെടുന്നു.
മഹാരാഷ്ട്ര പോലെ ഗുജറാത്തിലും ഈ ദിവസം ഭക്തിഭാവത്തോടെ ആഘോഷിക്കപ്പെടുന്നു. സൂര്യനോട് കൃതജ്ഞത അര്‍പ്പിക്കുന്നതിനായി ഇവിടെ പട്ടം പറപ്പിക്കുന്നു.
ദക്ഷിണ ഭാരതത്തിലും ഭക്തിഭാവത്തോടെ സൂര്യോപാസന ചെയ്യുന്നു. ഇന്ദ്ര ദേവനുവേണ്ടി 'ഭോഗി പൊങ്കല്‍', സൂര്യനുവേണ്ടി 'സൂര്യപൊങ്കല്‍' കൂടാതെ പശുക്കള്‍ക്കുവേണ്ടി 'മാട്ടു പൊങ്കല്‍' എന്നീ രീതിയില്‍ മകരസംക്രാന്തി ആഘോഷിക്കുന്നു. 'പൊങ്കല്‍' എന്ന വാക്കിന്റെ അര്‍ഥമാണ് മണ്‍പാത്രത്തില്‍ പാലില്‍ വേവിച്ചെടുക്കുന്ന ചോറ്.
തമിഴ് നാട്ടില്‍ ഈ ഉത്സവം ദീപാവലിയെക്കാള്‍ അധികം ആഘോഷിക്കപ്പെടുന്നു. കര്‍ഷകര്‍ക്ക് ഈ ദിനം പ്രധാനപ്പെട്ടതാണ്. ഈ ദിവസം കുലദേവതയോടൊപ്പം സൂര്യദേവനെ പൂജിക്കുന്നു. പൂജയ്ക്കുശേഷം ചെറു പയറ് പരിപ്പും അരിയും പാലിലും നെയ്യിലും ഒരുമിച്ച് വേവിച്ചെടുത്ത് അത് ഭഗവാന് നിവേദിക്കുന്നു.
ആന്ധ്രപ്രദേശിലെ വലിയ ഒരു ഉത്സവമാണിത്. ഇത് നാല് ദിവസം ആഘോഷിക്കുന്നു. ആദ്യത്തെ ദിവസം 'ഭോഗി', രണ്ടാമത്തെ ദിവസം 'സംക്രാന്തി', മൂന്നാമത്തെ ദിവസം 'കനുമ', നാലാമത്തെ ദിവസം 'മക്കനുമ' എന്ന പേരില്‍ ഇത് അറിയപ്പെടുന്നു.
കേരളത്തില്‍ അയ്യപ്പസ്വാമിയുടെ ഭക്തര്‍ മകരസംക്രാന്തിക്കു മുന്പ് 41 ദിവസത്തെ വ്രതമെടുക്കുന്നു. എല്ലാവരും ഒത്തു ചേര്‍ന്ന് ദിവസേന പൂജ, ഭജന, കീര്‍ത്തനം എന്നിവ നടത്തുന്നു. ശബരിമലയിലെ ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ വ്രതസമാപ്തിയോടനുബന്ധിച്ച് ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ ദര്‍ശനത്തിനെത്തുന്നു. മകര സംക്രാന്തി ദിവസം മലമുകളില്‍ മകരജ്യോതി ദര്‍ശിച്ച് ദര്‍ശനപുണ്യം നേടി ഭക്തജനങ്ങള്‍ തിരിച്ചു പോകുന്നു.
Keywords: Makara Samkranthi, Hindu, Temple, Sun
COMMENTS