രണ്ടാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ മെന്റ്ന്റെ ബ്രോഷര്‍ പ്രകാശനം പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ ദുബൈ കെ.എം.സ...
രണ്ടാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്ന്റെ ബ്രോഷര്‍ പ്രകാശനം പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് അസീസ് പേങാട്ടിന് നല്കി നിര്‍വഹിക്കുന്നു
ദുബായ് : ദുബായ് കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റും മുന്‍ മന്തി മഞ്ഞളാംകുഴി അലി എം.എല്‍.എ യുടെ മകനുമായ അംജദ് അലി മഞ്ഞളാംകുഴിയുടെ ഓര്‍മ്മക്കായി മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന രണ്ടാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി ഒന്നിന്
വകുന്നേരം നാലു മണി മുതല്‍ ഷാര്‍ജ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടക്കും.
ടൂര്‍ണമെന്റ്ന്റെ ബ്രോഷര്‍ പ്രകാശനം വള്ളിക്കുന്ന് മണ്ഡലം എം.എല്‍.എ പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ദുബായ് കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് അസീസ് പേങാട്ടിന് നല്കി നിര്‍വഹിച്ചു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ: ഫൈസല്‍ ബാബു, ദുബായ് കെ.എം.സി.സി സംസ്ഥാന ജില്ലാ നേതാക്കള്‍ എന്നിവര്‍ സംബന്ദിച്ചു.
യു.എ.ഇ പ്രമുഖ 24 ടീമുകള്‍ മാറ്റുരക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ ഇന്ത്യയിലെ മികച്ചതാരങ്ങളാണ് ബൂട്ട് കെട്ടുന്നത്. ടൂര്‍ണമെന്റ്ന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. പി.കെ അന്‍വര്‍ നഹ (ഉപദേശകസമിതി ചെയര്മാന്), മുസ്ത തിരൂര്‍, ആവയില്‍ ഉമ്മര്‍, ആര്.ശുക്കൂര്‍, ചെമ്മുക്കന്‍ യാഹുമോന്‍, പി.വി നാസര്‍, മുസ്തഫ വേങ്ങര, ഇ.ആര് അലി മാസ്റ്റര്‍, ഹംസ ഹാജി മാട്ടുമ്മല്‍, ഇ.സി മുഹമ്മദ്, ശുഹൈബ് പടവെണ്ണ, അഷ്റഫ് തോട്ടോളി, എന്നിവര്‍ അംഗങ്ങളുമാണ്.
സ്വാഗതസംഘം നിഹ്മതുള്ള മങ്കട(ചെയര്മാന്), അബ്ദുല്‍ അസീസ് പേങ്ങാട്ട്, ഷൗകത്തലി വെങ്കിട്ട, അബ്ദുല്‍ മുനീര്‍ തയ്യില്‍ (വൈസ് ചെയര്മാന്), സലിം വെങ്കിട്ട (ജന:കണ്‍വീനര്‍), നൗഫല്‍ ബാബു കൂടിലങ്ങാടി, റാഫി കൊളത്തൂര്‍, ജൈസല്‍ മണിയറയില്‍, (കണ്‍വീനര്‍മാര്‍),വി.എം അഷ്റഫ്ട്രഷറര്), ഷഫീഖ് വേങ്ങാട്,സദര്‍ പടിഞ്ഞാറ്റുമുറി (പ്രോഗ്രാം),ഹാഷിം പള്ളിപ്പുറം,അബ്ദുല്‍ നാസര്‍ കൂടിലങ്ങാടി,(ഫിനാന്‍സ്),സകീര്‍ ഹുസൈന്, അന്ജൂം അങ്ങാടിപ്പുറം(വളണ്ടിയര്‍), ബഷീര്‍ വെള്ളില,മുഹമ്മദാലി കൂട്ടില്‍ (ട്രാന്‍സ്പോര്‍ട്ട്),അനസ് പി.കെ മങ്കട, ബെന്ഷാദ് വെങ്കിട്ട(പബ്ലിസിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.
മത്രങ്ങള്‍ കാണാനെത്തുന്ന കാല്പന്തു പ്രേമികള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0557929329, 0553832977
-Source: News Agency
COMMENTS