കൊച്ചി : കൊച്ചി പനമ്പിള്ളി നഗറില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ പട്ടാപ്പകല്‍ നടന്ന വെടിവയ്പ്പിനു പിന്നില്‍ മുംബയ് അധോലോക സം...
കൊച്ചി : കൊച്ചി പനമ്പിള്ളി നഗറില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ പട്ടാപ്പകല്‍ നടന്ന വെടിവയ്പ്പിനു പിന്നില്‍ മുംബയ് അധോലോക സംഘമെന്നു സംശയം.
മുംബയ് അധോലോക നേതാവ് രവി പൂജാരയുടെ പേരില്‍
25 കോടിരൂപ ആവശ്യപ്പെട്ട സന്ദേശം വന്നിരുന്നു. പണം കൊടുക്കാന്‍ നടി തയ്യാറല്ലായിരുന്നു. നടിക്ക് ഇവരുമായി ബന്ധമുണ്ടെന്നും സംശയമുണ്ട്.
പണം കൊടുക്കാത്തതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബൈക്കിലെത്തിയ രണ്ടു പേര് വൈകിട്ട് മൂന്നരയോടെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവച്ച ശേഷം ഇവര്‍ രക്ഷപെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.
ലീന മരിയ പോള്‍ സംഭവസമയത്ത് ബ്യൂട്ടി പാര്ലറിലുണ്ടായിരുന്നില്ല. സാമ്പത്തിക തട്ടിപ്പുകേസില്‍ ലീന നേരത്തെ അറസ്റ്റിലായിട്ടുണ്ട്. പനമ്പിള്ളി നഗറിലെ വാക് വേയ്ക്ക് സമീപമാണ് ബ്യൂട്ടിപാര്‍ലര്‍.
അധികം സിനിമകളില്‍ ഇല്ലെങ്കിലും അത്യാഡംബര ജീവിതമാണ് ലീന നയിക്കുന്നത്. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലീനയുടെ വരുമാന വഴികള്‍ തിരയുന്നതും വെടിവയ്പ്പിനു പിന്നിലെ അറിയാക്കഥകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്ന നിലപാടിലാണ് പൊലീസ്.
മോഹന്‍ലാല്‍ നായകനായ റെഡ് ചില്ലീസ് എന്ന സിനിമയിലൂടെയാാണ് ലീന ശ്രദ്ധിക്കപ്പെട്ടത്.
Keywords: Leena Maria Paul, Kochi, Beauty Parlor, Firing

COMMENTS