തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തയ്യാറായി സര്‍ക്കാര്‍. ഐ.എ.എസ് സര്‍വീസ് നിയമാവലി...
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തയ്യാറായി സര്‍ക്കാര്‍.
ഐ.എ.എസ് സര്‍വീസ് നിയമാവലികള്‍ തെറ്റിച്ചതിന്റെ പേരില്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ് ജേക്കബ് തോമസ്. അടുത്ത മാസം സസ്‌പെന്‍ഷന്‍ കാലാവധി തീരാനിരിക്കെയാണ് അദ്ദേഹത്തിനെതിരെ പുതിയ കേസ് വരുന്നത്.
2009 മുതല്‍ 2014 വരെ തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ജേക്കബ് തോമസിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ ജേക്കബ് തോമസ് സര്‍ക്കാരിനെയും പൊലീസിനെ പരിഹസിച്ചിരുന്നു. ശബരിമലയിലെ സര്‍ക്കാരിന്റെ നടപടികളെയും പൊലീസിനെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.
Keywords: Vigilance, Sabarimala, Jacob Thomas, I.A.S, Suspension

COMMENTS