കൊച്ചി: അതിരൂക്ഷമായ പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമല സന്ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വിമാനത്താവളത്തിനു പുറത്തിറങ...
കൊച്ചി: അതിരൂക്ഷമായ പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമല സന്ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വിമാനത്താവളത്തിനു പുറത്തിറങ്ങാനാവാതെ തിരിച്ചുപോകുന്നു.
ഇന്നു രാത്രി 9.30ന് തിരിച്ചുപോകുമെന്ന് തൃപ്തി ദേശായി അറിയിച്ചതായി പൊലീസ് വ്യക്തമാക്കി.
ശബരിമലയില്‍ കയറാന്‍ വന്ന തൃപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചിരുന്നില്ല.
വിശ്വാസികളെ പേടിച്ചല്ല മടങ്ങുന്നതെന്നും ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കരുതെന്ന പൊലീസ് അഭ്യര്‍ത്ഥന മാനിച്ചാണ് തിരിച്ചു പോകുന്നതെന്നും തൃപ്തി ദേശായി പ്രതികരിച്ചു.
വിമാനത്താവളത്തില്‍ വന്നിറങ്ങിയതുമുതല്‍ പ്രതിഷേധക്കാര്‍ തനിക്കെതിരേ അസഭ്യവര്‍ഷം നടത്തി. ചിലര്‍ ആക്രമിക്കാനും ശ്രമിച്ചു. തന്റെ വരവില്‍ വിശ്വാസികളാണ് പേടിച്ചതെന്നും അവര്‍ പറഞ്ഞു.
തനിക്ക് താമസസൗകര്യം തരാന്‍ ഹോട്ടലുകാര്‍ തയ്യാറായില്ല. ടാക്‌സിക്കാരും വിളിച്ചിട്ടു വന്നില്ല. പേടിച്ചുള്ള മടക്കമാണെന്നു കരുതേണ്ട. ഗുണ്ടായിസം വിലപ്പോകില്ല. സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തിലാണ് വന്നത്. ഇനി മുന്‍കൂട്ടി അറിയിക്കാതെയാകും വരികയെന്നും അവര്‍ പറഞ്ഞു.
ഇപ്പോള്‍ തിരിച്ചുപോകുന്നുവെങ്കിലും കൂടുതല്‍ സന്നാഹങ്ങളുമായി തിരിച്ചെത്തുമെന്നു തൃപ്തി ഭീഷണി മുഴക്കിയിട്ടുണ്ട്. ഇന്നു വെളുപ്പിന് 4.40നാണ് കൊച്ചി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയും ആറംഗസംഘവും എത്തിയത്.
ഇവര്‍ വരുന്നതറിഞ്ഞ് വന്‍ പ്രതിഷേധമാണ് വിമാനത്താവളത്തിനു പുറത്തുണ്ടായത്. തുടര്‍ന്ന് പകല്‍ മുഴുവന്‍ സംഘം വിമാനത്താവളത്തില്‍ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു. ഇതിനിടെ, ഇങ്ങനെ വിമാനത്താവളത്തില്‍ തന്നെ തുടരാനാവില്ലെന്ന് സിയാല്‍ അധികൃതരും നിലപാടെടുത്തതോടെ തൃപ്തി തിരിച്ചു പോകേണ്ട സ്ഥിതിയിലായി.
ഇതിനിടെ, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന് പ്രതിഷേധക്കാരില്‍ കണ്ടാലറിയാവുന്ന 250ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Keywords: Women’s right activist, Trupti Desai, Kochi airport, Sabarimala shrine, pilgrimage, Pune, BJP,
Taxi drivers, airport
COMMENTS