സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രമായ 2.0 റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റിലെത്തി. നെറ്റില്‍ നിന്ന് ഒരു ദിവസം കൊ...
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രമായ 2.0 റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റിലെത്തി. നെറ്റില്‍ നിന്ന് ഒരു ദിവസം കൊണ്ടുതന്നെ രണ്ടായിരത്തോളം പേര്‍ ചിത്രം ഡൗണ്‍ ലോഡ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
ചിത്രം പ്രതീക്ഷകള്‍ക്കൊത്തു വന്നില്ലെന്നു നിരൂപകര്‍ അഭിപ്രായപ്പെടുന്നതിനു പിന്നാലെയാണ് പിന്നണിക്കാരെ ഞെട്ടിച്ചുകൊണ്ട് നെറ്റിലെത്തിയിരിക്കുന്നത്.
സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടായിരത്തിലേറെ പേര്‍ ചിത്രം ഡൗണ്‍ ലോഡ് ചെയ്തതായി കണ്ടെത്തിയത്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനീകാന്തിനൊപ്പം അക്ഷയ് കുമാറും പ്രധാന വേഷത്തിലെത്തുന്നു.
സിനിമയുടെ നിര്‍മാതാക്കള്‍ ഔദ്യോഗികമായി പൊലീസിനെ സമീപിച്ചിട്ടില്ല. എല്ലാവരും ചിത്രത്തിന്റെ റിലീസിന്റെ തിരക്കുകളിലായതിനാല്‍ ഇക്കാര്യം ശ്രദ്ധിച്ചില്ല. ഇനി വേണം പരാതി നല്കാന്‍.
റിലീസിന് മുന്‍പേ ചിത്രം ചോര്‍ത്തുമെന്ന് തമിഴ് റോക്കേഴ്‌സ് ട്വിറ്ററിലൂടെ വെല്ലുവിളിച്ചിരുന്നു. അതുകൊണ്ടു തന്നെ എല്ലാ സുരക്ഷാ മുന്‍കരുതലുകളുമെടുത്തായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനം. 600 കോടി രൂപ മുതല്‍ മുടക്കിയാണ് 2.0 തയ്യാറാക്കിയിരിക്കുന്നത്.
ഏതാനും ദിവസം മുന്‍പ് ഇറങ്ങിയ വിജയ് ചിത്രമായ സര്‍ക്കാറും റിലീസിനു തൊട്ടു പിന്നാലെ നെറ്റിലെത്തിയിരുന്നു.
Keywords: Rajinikanth, Akshay Kumar, Amy Jackson, Director, S Shanka, Chitti,Tamil Nadu, Enthiran, Tamil cinema , Kochadaiiyaan, Lingaa, Kabali, Kaala, Dr Vaseegaran
COMMENTS