അമ്മ മരിച്ച് ഒരു വര്‍ഷം കഴിയാതെ മലചവിട്ടിയ സുരേന്ദ്രന്‍ ആചാരം ലംഘിച്ചെന്നു മന്ത്രി കടകംപള്ളി, പൊലീസ് തന്നെ ഇടിച്ചു ചതച്ചെന്നു സുരേന്ദ്രന്‍

തിരുവനന്തപുരം : അമ്മ മരിച്ച് ഒരു വര്‍ഷമാകുത്തിനു മുന്‍പ് ശബരിമലയില്‍ പ്രവേശിക്കാനെത്തിയ ബിജെപി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേ...


തിരുവനന്തപുരം : അമ്മ മരിച്ച് ഒരു വര്‍ഷമാകുത്തിനു മുന്‍പ് ശബരിമലയില്‍ പ്രവേശിക്കാനെത്തിയ ബിജെപി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നടത്തിയത് കടുത്ത ആചാരലംഘനമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

അമ്മ മരിച്ചാല്‍ വിശ്വാസികള്‍ ഒരുവര്‍ഷം കഴിയാതെ ശബരിമലക്കു പോകാറില്ല. ഈ ആചാരമാണ് സുരേന്ദ്രന്‍ ലംഘിച്ചിരിക്കുന്നത്. ഇപ്പോള്‍ നടത്തുന്ന നാടകങ്ങള്‍ വിശ്വാസത്തിന്റെ പേരിലല്ല, വോട്ടിനുവേണ്ടിയാണെന്നും കടകംപള്ളി പറഞ്ഞു.

തന്നെ പൊലീസ് മര്‍ദ്ദിച്ചുവെന്നും പുറത്തു കാണാത്ത ക്ഷതങ്ങളാണുള്ളതെന്നുമാണ് സുരേന്ദ്രന്‍ പറയുന്നത്. ഇതു പച്ചക്കള്ളമാണ്. ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സുരേന്ദ്രനെ മര്‍ദ്ദിച്ചിട്ടില്ലെന്നു വ്യക്തമാവും.

ആചാരാനുഷ്ഠാനങ്ങളുമായി പുലബന്ധമില്ലാത്തവരാണ് ബിജെപിക്കാര്‍. വരുന്ന ലോക്‌സഭാ തിരെഞ്ഞടുപ്പ് മുന്നില്‍ക്കണ്ടാണ് അവര്‍ ഈ നാടകങ്ങള്‍ നടത്തുന്നത്. അതുകൊണ്ടാണ് അമ്മ മരിച്ചു പുല മാറുന്നതിന് മുന്‍പ് സുരേന്ദ്രന്‍ സന്നിധാനത്ത് എത്തിയതെന്നും കടകംപള്ളി ആരോപിച്ചു.

ഇതേസമയം, സുരേന്ദ്രന്‍ ആചാരലംഘനം നടത്തിയോ എന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച നടക്കുകയാണ്. അമ്മ മരിച്ചാല്‍ ഒരു വര്‍ഷം കഴിയാതെ മലയ്ക്കു പോകാന്‍ പാടില്ലെന്നു കമ്മ്യൂണിസ്റ്റുകള്‍ വാദിക്കുമ്പോള്‍ 41 ദിവസം കഴിഞ്ഞാല്‍ മലയ്ക്കുപോകാമെന്നാണ് സംഘപരിവാര്‍ വാദം.

സുരേന്ദ്രന്റെ അമ്മ കല്യാണി (90) ജൂലായ് അഞ്ചിനാണ് അന്തരിച്ചത്. 41 ദിവസത്തെ പുലയ്ക്കുശേഷം ക്ഷേത്രത്തില്‍ പ്രവേശിക്കാം. ശബരിമലയില്‍ പക്ഷേ, പൊതുവേ ഒരു വര്‍ഷം കഴിയാതെ പുലയുള്ളവര്‍ പോകാറില്ലെന്നാണ് ഒരു വാദം. ചിത്തിര ആട്ടതിരുന്നാളിനും സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയിരുന്നു.

ആചാരം അനുസരിച്ച് 41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ, കറുത്ത വസ്ത്രം ധരിച്ചാവണം മലയിലേക്കു വരേണ്ടത്. ഇതൊന്നും സുരേന്ദ്രന്‍ പാലിച്ചില്ലെന്ന് എംബി രാജേഷ് എംപി പറയുന്നു. മാലയിട്ടാല്‍ ക്ഷൗരം ചെയ്യാറില്ല. സുരേന്ദ്രന്‍ മീശ വരെ വടിച്ചാണ് എത്തിയതെന്നും രാജേഷ് പറയുന്നു.

എന്നാല്‍, ആചാരം സംരക്ഷിക്കാനായി ജയിലില്‍ കിടക്കാനും തയ്യാറാണെന്നു സുരേന്ദ്രന്‍ പറയുന്നു. തന്നെ പൊലീസ് മര്‍ദ്ദിച്ചുവെന്ന വാദവും അദ്ദേഹം ആവര്‍ത്തിച്ചു. ഇരുമുടിക്കെട്ട് ജയില്‍ മുറിയില്‍ സൂക്ഷിക്കാനും സുരേന്ദ്രന് അനുമതി കിട്ടിയിട്ടുണ്ട്.

Keywords: Sabarimala, Lord Ayyappa, Kadakampalli Surendran, K Surendran

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10794,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: അമ്മ മരിച്ച് ഒരു വര്‍ഷം കഴിയാതെ മലചവിട്ടിയ സുരേന്ദ്രന്‍ ആചാരം ലംഘിച്ചെന്നു മന്ത്രി കടകംപള്ളി, പൊലീസ് തന്നെ ഇടിച്ചു ചതച്ചെന്നു സുരേന്ദ്രന്‍
അമ്മ മരിച്ച് ഒരു വര്‍ഷം കഴിയാതെ മലചവിട്ടിയ സുരേന്ദ്രന്‍ ആചാരം ലംഘിച്ചെന്നു മന്ത്രി കടകംപള്ളി, പൊലീസ് തന്നെ ഇടിച്ചു ചതച്ചെന്നു സുരേന്ദ്രന്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLVhaXzbD1FxjuvpDvpoZF7GzK-T99CRzv4SXq4fFnFZaz2La3-GhuUXc5w2TTHQRIHUsPN6a8h4F45Zaus1ODH5m-dOJKzc3vXX5U_JC8LCraN3u1nGcJwOqy2r6nPaqBN8GA0FPgkW8/s640/surendran.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLVhaXzbD1FxjuvpDvpoZF7GzK-T99CRzv4SXq4fFnFZaz2La3-GhuUXc5w2TTHQRIHUsPN6a8h4F45Zaus1ODH5m-dOJKzc3vXX5U_JC8LCraN3u1nGcJwOqy2r6nPaqBN8GA0FPgkW8/s72-c/surendran.png
www.vyganews.com
https://www.vyganews.com/2018/11/kadakampalli-vs-surendran.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/11/kadakampalli-vs-surendran.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy