കൊച്ചി :ചലച്ചിത്ര സംവിധായകന് തമ്പി കണണന്താനം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ അന്തരിച്ചു. 65 വയസ്സായിരുന്നു. ഇന്ന് ഉച്...
കൊച്ചി :ചലച്ചിത്ര സംവിധായകന് തമ്പി കണണന്താനം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ അന്തരിച്ചു.
65 വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്ക്കാരം വ്യാഴാഴ്ച കാഞ്ഞിരപ്പള്ളിയില്‍.
മോഹന്‍ലാലിന് സൂപ്പര്‍ താര പദവി സമ്മാനിച്ച രാജാവിന്റെ മകന് ഉള്‍പ്പെടെ 16ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ചു ചിത്രങ്ങള്‍ നിര്‍മ്മിച്ചു. മൂന്നു സിനിമകള്‍ക്കു തിരക്കഥ എഴുതി.
രാജാവിന്റെ മകന്, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം എന്നിവ വന്‍ സാമ്പത്തിക വിജയമുണ്ടാക്കി ചിത്രങ്ങളാണ്.
കാഞ്ഞിരപ്പള്ളി കണ്ണന്താനത്തു കുടുംബത്തില്‍ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനാണ്. 1953 ഡിസംബര്‍ 11ന് ജനനം. കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കന്ററി സ്ക്കൂളിലും സെന്റ് ഡോമനിക് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
കുഞ്ഞുമോളാണ് ഭാര്യ. ഐശ്വര്യ, ഏഞ്ചല്‍ എന്നിവര്‍ മക്കളാണ്.
ശശികുമാറിന്റെയും ജോഷിയുടെയും സഹായിയായാണ് സിനിമയില്‍ എത്തുന്നത്. 1983ല്‍ താവളം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറി. 2004ല്‍ സംവിധാനം ചെയ്ത ഫ്രീഡം ആണ് അവസാന ചിത്രം.
COMMENTS