തേഞ്ഞിപ്പാലം: മലപ്പുറം പാണാമ്പ്രയില്‍ ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ചയുണ്ടായി. വെള്ളിയാഴ്ച രാവിലെ മൂന്നരയോടെയാണ് സംഭവം ...
തേഞ്ഞിപ്പാലം: മലപ്പുറം പാണാമ്പ്രയില്‍ ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ചയുണ്ടായി. വെള്ളിയാഴ്ച രാവിലെ മൂന്നരയോടെയാണ് സംഭവം നടന്നത്. മംഗലാപുരത്തുനിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്.
അപകട സാധ്യത കണക്കിലെടുത്ത് സംഭവസ്ഥലത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുണ്ട്. അപകട സ്ഥലത്തുനിന്ന് ആളുകളെ മാറ്റുകയും എല്‍.പി.ജി അടുപ്പുകള്‍ കത്തിക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐ.ഒ.സിയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.

COMMENTS