ഗണപതി ഭഗവാനെക്കുറിച്ചുള്ള ചില അധ്യാത്മശാസ്ത്രപരമായ വിവരങ്ങൾ * നന്ദകുമാർ കൈമൾ വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭഃ നിർവിഘ്നം കുരുമേ ദേ...
ഗണപതി ഭഗവാനെക്കുറിച്ചുള്ള ചില അധ്യാത്മശാസ്ത്രപരമായ വിവരങ്ങൾ
* നന്ദകുമാർ കൈമൾ
വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭഃഗണപതി എന്ന വാക്കിന്റെ അർഥമെന്താണ്? : ’ഗണ’ എന്നാൽ ’പവിത്രകം’, അതായത് ’ചൈതന്യത്തിന്റെ കണങ്ങൾ’ എന്നാണ്; ’പതി’ എന്നാൽ ’സ്വാമി’, അതായത് ’കാത്തുരക്ഷിക്കുന്നവൻ’. ചുരുക്കത്തിൽ ഗണപതി എന്നാൽ ’പവിത്രകങ്ങളുടെ സ്വാമി’ എന്നാണർഥം.
നിർവിഘ്നം കുരുമേ ദേവ സർവകാര്യേശു സർവദഃ
ചിലർ ഗണപതി ഭഗവാനെ ഉദ്ദേശിച്ച് വക്രതുണ്ഡൻ, വിനായകൻ ഏകദന്തൻ എന്നൊക്കെ വിളിക്കാറുണ്ട്. അവയുടെ അർഥമെന്താണ്? :
1. വക്രതുണ്ഡൻ എന്ന വാക്കിന്റെ അക്ഷരാർഥം ’വളഞ്ഞ തുന്പിക്കൈ ഉള്ളവൻ’ എന്നാണ്. വളഞ്ഞ, അതായത് തെറ്റായ മാർഗത്തിലൂടെ ജീവിക്കുന്നവനെ ശിക്ഷിച്ച് നേരായ മാർഗത്തിലേക്ക്കൊണ്ടുവരുന്നതു കൊണ്ട് ഗണപതിയെ വക്രതുണ്ഡൻ എന്ന് വിളിക്കുന്നു.
2. ഏകദന്തൻ, അതയാത് ഒരു കൊന്പ് പൂർണമായും മറ്റൊന്നു മുറിഞ്ഞതായും ഉള്ളതിനാൽ ഗണപതിയെ ഈ പേര് വിളിക്കുന്നു. ഒന്ന് എന്ന അക്കം ബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ദന്തീന് എന്നാൽ ’കാണിച്ചു കൊടുക്കുക’ എന്നർഥം; അതായത് ഏകമായ ബ്രഹ്മത്തിന്റെ അനുഭൂതി നേടാനുള്ള വഴി കാട്ടിക്കൊടുക്കുന്നവൻ എന്നാണർഥം.
3. വിനായകൻ എന്നതിന്റെ അർഥം നായകന്മാരുടെ, അതായത് നേതാക്കന്മാരുടെ വിശേഷതകളെല്ലാം ഉള്ളവൻ എന്നാണ്.
4. ലംബോദരൻ എന്നതിന്റെ അർഥം അക്ഷരം പ്രതിയായി പറയുകയാണെങ്കിൽ ലംബമായ അതായത് വലുതായ ഉദരം (വയറ്) ഉള്ളവൻ എന്നാണ്. ഇതിന്റെ ആന്തരാർഥം എന്തെന്നാൽ സർവ ചരാചരങ്ങളും ഗണപതിയിൽ വസിക്കുന്നു.
എന്തുകൊണ്ടാണ് ഗണപതി ഭഗവാനെ ഏതൊരു ശുഭകാര്യവും തുടങ്ങുന്നതിനു മുന്പ് പ്രാർഥിക്കുന്നത്? : മനുഷ്യർ സംസാരിക്കുന്ന ഭാഷ നാദഭാഷയാണ്; എന്നാൽ ദേവീ-ദേവന്മാരുടെ ഭാഷ പ്രകാശഭാഷയാണ്. മനുഷ്യർ സംസാരിക്കുന്ന നാദഭാഷ ഗണപതിക്ക് മനസ്സിലാക്കാൻ കഴിയുന്നതിനാൽ ഗണപതി വേഗം പ്രസന്നനാകുന്നു. ഗണപതിക്ക് മനുഷ്യന്റെ നാദഭാഷയെ ദേവീ-ദേവന്മാരുടെ പ്രകാശഭാഷയിലേക്ക് രൂപാന്തരപ്പെടുത്തുവാനുള്ള കഴിവുണ്ട്. അതിനാൽ നമ്മുടെ പ്രാർഥനകൾ ഗണപതി നാദഭാഷയിൽ നിന്ന് പ്രകാശഭാഷയിലേക്ക് രൂപാന്തരപ്പെടുത്തി മറ്റു ദേവീ-ദേവന്മാർ വരെ എത്തിക്കുന്നു.
മൂഷികനും ഗണപതിയും തമ്മിലുള്ള ബന്ധമെന്താണ് ? :
മൂഷികൻ ഗണപതിയുടെ വാഹനമാണ്. വാഹനം എന്ന വാക്ക് സംസ്കൃതത്തിലെ വൃ-വഹ് എന്നതിൽ നിന്നാണുണ്ടായത്. ഇതിന്റെ അർഥം വഹിച്ചു കൊണ്ടു പോകുക എന്നാണ്. ദേവീ-ദേവന്മാരുടെ വാഹനം അവരുടെ പ്രവർത്തിക്ക് അനുസൃതമായി മാറുന്നു. സാധാരണയായി ഗണപതിയുടെ വാഹനം മൂഷികനാണ്; അതായത് ഗണപതിയുടെ കാര്യങ്ങൾക്കായി ആവശ്യമായ ശക്തി മൂഷികനിലാണ് ഉള്ളത്, എന്നാണർഥം. മൂഷികൻ രജോഗുണത്തെ സൂചിപ്പിക്കുന്നു; അതായത് രജോഗുണം ഗണപതിയുടെ നിയന്ത്രണത്തിലാണ് എന്ന കാര്യവും ഇതിൽ നിന്നും വ്യക്തമാകുന്നു.
ഗണപതി ഭഗവാന്റെ വിഗ്രഹങ്ങൾ രണ്ട് തരത്തിലുണ്ട്, ഇടത് വശത്തും വലതു വശത്തും തുന്പി കൈയുള്ള വിഗ്രഹങ്ങൾ. അവ രണ്ടും തമ്മിൽ എന്താണ് വ്യത്യാസം ?
തുന്പിക്കൈയുടെ ആദ്യത്തെ വളവ് വലതു വശത്തേക്കായിരിക്കുന്ന മൂർത്തിയെ ദക്ഷിണാമൂർത്തി അഥവാ ദക്ഷിണാഭിമുഖി മൂർത്തി എന്നു പറയുന്നു. ദക്ഷിണമെന്നാൽ തെക്ക് ദിശ അഥവാ വലതു ഭാഗം. തെക്ക് ദിശ യമലോകത്തേക്ക് നയിക്കുന്നു, എന്നാൽ വലതു ഭാഗം സൂര്യനാഡിയുടേതാകുന്നു. ആരാണോ യമലോകദിശയെ ധൈര്യത്തോടെ നേരിടുന്നത്, അവൻ ശക്തിശാലിയായിരിക്കും. അതേപോലെ, സൂര്യനാഡി പ്രവർത്തനക്ഷമമായിട്ടുള്ളവൻ തേജസ്വിയുമായിരിക്കും. ഈ രണ്ട് കാരണങ്ങളാൽ വലതു ഭാഗത്തേക്ക് തുന്പി കൈയുള്ള ഗണപതി ശക്തിയുള്ളതാണ്. തെക്ക് ദിശയിലുള്ള യമലോകത്തിൽ പാപപുണ്യങ്ങളുടെ കണക്കുകൾ പരിശോധിക്കുന്നതിനാൽ ആ ദിശ നമുക്ക് നല്ലതായി തോന്നുകയില്ല. കർമകാണ്ഡപ്രകാരമുള്ള എല്ലാ നിയമങ്ങളും കർശനമായി പാലിച്ചുകൊണ്ടാണ് ഇത്തരം വിഗ്രഹത്തെ പൂജിക്കേണ്ടത്.
എന്നാൽ തുന്പിക്കൈയുടെ ആദ്യത്തെ വളവ് ഇടതു വശത്തേക്ക് ആയിരിക്കുന്ന വിഗ്രഹത്തെ വാമമുഖി എന്നു പറയുന്നു. വാമം എന്നാൽ ഇടതു ഭാഗം, അഥവാ വടക്കു ദിശ. ഇടതു ഭാഗത്തുള്ള ചന്ദ്രനാഡി ശീതളത പകരുന്നു, അതുപോലെ വടക്കുദിശ ആധ്യാത്മിക ഉന്നതിക്ക് അനുയോജ്യവും ആനന്ദദായകവുമാണ്. അതിനാൽ വീടുകളിൽ വാമമുഖി ഗണപതിയെയാണ് കൂടുതലായും പൂജിക്കുന്നത്.
ഗണപതി ഭഗവാന് ചുവന്ന പുഷ്പങ്ങൾ അർപ്പിക്കുന്നതിന്റെ കാരണമെന്താണ് ?
ശ്രീഗണപതിയുടെ നിറം ചുവപ്പാണ്. ഗണപതി പൂജയിൽ ചുവന്ന വസ്ത്രം, ചുവന്ന പുഷ്പങ്ങൾ, രക്തചന്ദനം ഇവ ഉപയോഗിക്കുന്നു. ഇതിന്റെ അർഥം ഗണപതിക്ക് ചുവന്ന നിറം ഇഷ്ടമാണ് എന്നല്ല. ദേവീ-ദേവന്മാർക്ക് മനുഷ്യർക്കുള്ളതു പോലെയുള്ള ഇഷ്ടാനിഷ്ടങ്ങൾ ഒന്നും തന്നെയില്ല. ചുവപ്പു നിറം ഉപയോഗിക്കുന്നതിന്റെ കാരണം എന്തെന്നാൽ ചുവപ്പ് നിറം കാരണം അന്തരീക്ഷത്തിലെ ഗണപതിയുടെ പവിത്രകങ്ങൾ അതായത് ഗണപതി ഭഗവാന്റെ തരംഗങ്ങൾ നാം പൂജിക്കുന്ന വിഗ്രഹം അഥവാ ഭഗവാന്റെ ചിത്രത്തിലേക്ക് കൂടുതൽ അളവിൽ ആകർഷിക്കപ്പെടുന്നു. അതിനാൽ നാം പൂജിക്കുന്ന വിഗ്രഹം/ചിത്രം കൂടുതൽ ജാഗൃതമാകുകയും പൂജിക്കുന്ന വ്യക്തിക്ക് ഭഗവാന്റെ കൂടുതൽ ചൈതന്യം ലഭിക്കുകയും ചെയ്യുന്നു.
ഇതേ സിദ്ധാന്തമനുസരിച്ച് ഗണപതിക്ക് കറുകപ്പുല്ല് അർപ്പിക്കുന്നു. കറുകയെ ദുർവ എന്നും പറയുന്നു. ദുർവ എന്ന വാക്കിന്റെ അർഥം ഇപ്രകാരമാണ് - ദുഃ എന്നാൽ ദൂരെയുള്ളത്, അവ എന്നാൽ സമീപത്ത് കൊണ്ടു വരുന്നത്. ദൂരെയുള്ള ഗണപതിയുടെ പവിത്രകങ്ങളെ സമീപത്ത് കൊണ്ടു വരുന്നതെന്തോ, അത് ദുർവയാകുന്നു. അതിനാലാണ് ഗണപതിക്ക് കറുകപ്പുല്ല് പൂജയിൽ അർപ്പിക്കുന്നത്. അർപ്പിക്കുന്ന ഇലകൾ തളിരിലകളും പുല്ലിലെ ഇലകൾ 3, 5, 7, എന്നിങ്ങനെ ഒറ്റ സംഖ്യയിലുള്ളതുമായിരിക്കണം.
ഗണേശോത്സവം എന്നാൽ എന്താണ് ?
ഭാദ്രപദമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി മുതൽ ചതുർദശി വരെ ഗണപതിയുടെ തത്ത്വം ഭൂമിയിലേക്ക് മറ്റു ദിവസങ്ങളെ അപേക്ഷിച്ച് 1000 മടങ്ങ് കൂടുതൽ അളവിൽ എത്തിച്ചേരും. ആയതിനാൽ ഈ ദിവസങ്ങളിൽ (അതായത് ചതുർഥി മുതലുള്ള 10 ദിവസങ്ങൾ) ഗണപതിയുടെ നാമം ജപിക്കുക, ഗണപതി വിഗ്രഹത്തെ പൂജിക്കുക, ഗണേശ സ്തോത്രങ്ങൾ ചൊല്ലുക മുതലായവ ചെയ്യുന്നു. ഈ 10 ദിവസങ്ങളെയാണ് ഗണേശോത്സവം എന്നു പറയുന്നത്. ഈ ദിനങ്ങളിൽ നാം ’ഒാം ഗം ഗണപതയേ നമഃ’ എന്ന് പരമാവധി ജപിക്കുകയാണെങ്കിൽ, നമുക്ക് ഗണപതി തത്ത്വത്തിന്റെ ഗുണം ലഭിക്കും. (ഇക്കൊല്ലം ഗണേശ ചതുർഥി സെപ്റ്റംബർ 13-നാണ്.)
ഇന്ന് പലരും സാമൂഹികമായി ഗണേശോത്സവം ആഘോഷിക്കുന്നു. ഈ സമയങ്ങളിൽ ചില സ്ഥലങ്ങളിൽ ജനങ്ങളിൽ നിന്നും നിർബന്ധമായി പണം പിരിക്കുക, അലങ്കാരത്തിന് അനാവശ്യ മായി കാശ് ചിലവഴിക്കുക, മണ്ഡപത്തിൽ ഗണപതി ഭഗവാന്റെ ഭക്തി ഗാനങ്ങളല്ലാതെ മറ്റു സിനിമാ പാട്ടുകൾ വയ്ക്കുക ഈ രീതിയിലുള്ള പല അനാചാരങ്ങളും നടക്കുന്നു. ഗണേശോത്സവത്തിനു ശേഷം വിഗ്രഹത്തെ നിമ്മജ്ജനം ചെയ്യുന്നതും ഭക്തിപൂർവമായിരിക്കുകയില്ല.
ഇത്തരത്തിലെ പ്രവർത്തികൾ തെറ്റാണ്. ഇതിലൂടെ ഭഗവാന്റെ ചൈതന്യം നമുക്ക് ലഭിക്കുമോ? ജനങ്ങൾക്ക് പിരിവിന് കാശ് തരാൻ താത്പര്യമില്ലെങ്കിൽ അവരെ നിർബന്ധിക്കുന്നത് ഒട്ടും തന്നെ ശരിയല്ല. ഇത്തരത്തിൽ കിട്ടുന്ന പണം കൊണ്ട് നമുക്ക് യഥാർഥത്തിൽ വല്ല പ്രയോജനവുമുണ്ടോ? ആയതിനാൽ ഏതൊരു പരിപാടിക്കും നാം ജനങ്ങളെ ഇത്തരത്തിൽ ചൂഷണം ചെയ്യരുത്; നമ്മുടെ ശാസ്ത്രത്തിൽ പറയും വിധത്തിലുള്ള അലങ്കാരവും മറ്റും ചെയ്യുക, അതായത് വിലയേറിയ വൈദ്യുത വിളക്കുകൾ അമിതമായി ഉപയോഗിക്കാതെ ആവശ്യത്തിനായി മാത്രം ഉപയോഗിക്കൂ. ശാസ്ത്രം ആചരിക്കുന്നതിലൂടെ മാത്രമേ പൂജ ചെയ്യുന്നവനും അതിൽ പങ്കെടുക്കുന്നവർക്കും ഭഗവാന്റെ കൃപയും അനുഗ്രഹവും ഉണ്ടാകൂ.
ഗണേശ ചതുർഥി ദിവസം ചന്ദ്രനെ കാണരുത് എന്ന് പറയുന്നത് എന്തു കൊണ്ട്?
ചതുർഥി ദിവസം ചന്ദ്രനെ കാണരുത് എന്ന് നമ്മുടെ പുരാണങ്ങളിൽ പറയുന്നുണ്ട്. ഇതിനു പിന്നിലുള്ള കാരണം മനസ്സിലാക്കാം. ഒരിക്കൽ ചന്ദ്രൻ ഗണപതിയുടെ രൂപത്തെക്കുറിച്ച് കളിയാക്കി, എന്തൊരു വലിയ വയർ, മുറം പോലുള്ള ചെവി, വലിയ തുന്പിക്കൈ, ചെറിയ കണ്ണുകൾ! ഇത് കേട്ട് ഗണപതി ചന്ദ്രനെ ശപിച്ചു, ഇന്നു മുതൽ ആരും നിന്നെ നോക്കുകയില്ല, നോക്കിയാൽ അവരുടെ പേരിൽ കളവ് നടത്തിയതായുള്ള ആരോപണം ഉണ്ടാകും. ഇതു കാരണം ആരും ചന്ദ്രനെ അവരുടെ സമീപം വരാൻ അനുവദിച്ചില്ല. അതിനാൽ ചന്ദ്രന് എവിടെയും പോകുവാൻ സാധിക്കുമായിരുന്നില്ല. ഒറ്റക്ക് കഴിയാൻ ചന്ദ്രന് വലിയ വിഷമമായി. അതിനാൽ ചന്ദ്രൻ തപസ്സ് ചെയ്ത് ഗണപതിയെ പ്രസന്നനാക്കി ശാപമോചനത്തിന് അപേക്ഷിച്ചു. ശാപമോചനം ചെയ്യുന്പോൾ മുഴുവൻ ശാപവും വ്യർഥമാക്കുന്നതിലർഥമില്ല. അതിനാൽ ഗണപതി പറഞ്ഞു, ’വിനായക ചതുർഥി ദിവസം ആരും നിന്നെ ദർശിക്കുകയില്ല; പക്ഷെ സങ്കഷ്ടി (അതായത് കറുത്ത പക്ഷത്തിലെ ചതുർഥി) ദിവസം നിന്നെ ദർശിക്കാത്തിടത്തോളം ആരും ഭക്ഷണം കഴിക്കുകയില്ല.’ ഇങ്ങനെ ഗണപതി ചന്ദ്രനെ പൂർണ്ണശാപത്തിൽ നിന്നും മുക്തനാക്കി.
ചന്ദ്രൻ മനസ്സിന്റെ കാരകനാണ്. ചന്ദ്രൻ മനസ്സിനെ പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുന്നു, അതായതന് മനസ്സിനെ ചഞ്ചലനാക്കുന്നു. മനസ്സിന്റെ നില സ്ഥിരതയിൽ നിർത്താനാണ് ഈ ദിവസം ചന്ദ്രനെ ദർശിക്കരുത് എന്ന് പറയുന്നത്.
സന്ദർഭം : ’ഗണപതി’ എന്ന സനാതന്റെ ഗ്രന്ഥം
Keywords: Lord Ganesha, Ganesh mandals, Ganesh Galli Ganapati, Dadar, Seva Mandal, Balasaheb Kambale, Brihanmumbai Samanvay Sarvajanik Ganeshotsav Samiti
COMMENTS