തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ചിന് സമ്മതമില്ല എന്നറിയിക്കാനുള്ള സമയം ഇന്നവസാനിക്കും. ഒരു മാസത്തെ ശമ്പളം ഒരായുസോളം ...
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ചിന് സമ്മതമില്ല എന്നറിയിക്കാനുള്ള സമയം ഇന്നവസാനിക്കും. ഒരു മാസത്തെ ശമ്പളം ഒരായുസോളം അഭിമാനം എന്ന ആഹ്വാനവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും വിയോജിപ്പുളളവര്‍ വിസമ്മതപത്രം നല്‍കണമെന്നും കാണിച്ച് ഇക്കഴിഞ്ഞ ഒന്‍പതിന് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ വിസമ്മതക്കത്ത് നല്‍കിയവരെ പിന്തിരിപ്പിക്കാന്‍ ഭരണാനുകൂല സംഘടനകളും പരമാവധി പേരെക്കൊണ്ട് വിസമ്മതം പറയിക്കാന്‍ പ്രതിപക്ഷ സംഘടനകളും തീവ്ര ശ്രമമാണ് നടത്തുന്നത്.
അതേസമയം ഒരു മാസത്തെ പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതു സംബന്ധിച്ച് ധനമന്ത്രി പെന്‍ഷന്‍ സംഘടനകളുമായി ഇന്ന് ചര്‍ച്ച നടത്തും.
ഒരു മാസം ശമ്പളത്തിനായി ചെലവിടുന്ന 2300 കോടിയോളം രൂപ ഇതുവഴി സമാഹരിക്കാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടിയെങ്കിലും നിര്‍ബന്ധിത പിരിവെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയതോടെ പലരും ചലഞ്ചിനോട് നോ പറയുകയായിരുന്നു.

COMMENTS