തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി)യും ജനാധിപത്യ കേരള കോണ്‍ഗ്രസും ലയിക്കാന്‍ സാധ്യത. ഇതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്ന് കേരള കോണ്‍ഗ്രസ്...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി)യും ജനാധിപത്യ കേരള കോണ്‍ഗ്രസും ലയിക്കാന്‍ സാധ്യത. ഇതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള വ്യക്തമാക്കി.
എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗവുമായി നടത്തിയ ലയന ചര്‍ച്ചകള്‍ ഫലവത്താകാതെ പോയിരുന്നു.
കേരള കോണ്‍ഗ്രസുകള്‍ ഒരുമിച്ചു നിന്നാല്‍ ഘടകകക്ഷിയായി പാര്‍ട്ടിയില്‍ ചേര്‍ക്കാമെന്നുള്ള സി.പി.എമ്മിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് സൂചന. കെ.ബി ണേഷ്കുമാറിന്റെ മന്ത്രിസ്ഥാനവും ഇതിലൂടെ ബാലകൃഷ്ണപിള്ള ലക്ഷ്യമിടുന്നുണ്ട്.

COMMENTS