കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാധ്യത. ബിഷപ്പിന്റെ മൊഴികളിലെ വൈരുദ്ധ്യമാണ് ഇതിനു കാരണമായതെന്നാണ...
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാധ്യത. ബിഷപ്പിന്റെ മൊഴികളിലെ വൈരുദ്ധ്യമാണ് ഇതിനു കാരണമായതെന്നാണ് റിപ്പോര്‍ട്ട്. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ രഹസ്യമൊഴി തെളിവായി സ്വീകരിക്കാനും സാധ്യതയുണ്ട്.
ഇന്നലെ തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ നടന്ന ചോദ്യം ചെയ്യലില്‍ എല്ലാ ആരോപണങ്ങളും ബിഷപ്പ് പരമാവധി പ്രതിരോധിക്കുകയായിരുന്നു.
കന്യാസ്ത്രീ തനിക്കെതിരെ വ്യക്തി വിരോധം തീര്‍ക്കുകയാണെന്ന് വാദിച്ച ബിഷപ്പ് ഇതിനു തെളിവായി ഫോണ്‍ റെക്കോര്‍ഡുകളും, വീഡിയോകളും ഉള്‍പ്പടെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു.
ബിഷപ്പിന്റെ ഈ വാദങ്ങള്‍ പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. രണ്ടാം ഘട്ട ചോദ്യംചെയ്യല്‍ ഇന്നും തുടരും.

COMMENTS