കൊച്ചി: ഏറെ വിവാദമായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവധക്കേസിലെ രണ്ട് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഇരുപത്തിരണ...
കൊച്ചി: ഏറെ വിവാദമായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവധക്കേസിലെ രണ്ട് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഇരുപത്തിരണ്ടാം പ്രതി അനൂബ്, ഇരുപത്തിമൂന്നാം പ്രതി ഫസല്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
നിലവില്‍ 26 പേരെയാണ് പ്രതി പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. ഇതില്‍ 17 പേരെ പിടികൂടി. 6 പേര് സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.
കൊലപാതകത്തില്‍ പങ്കെടുത്ത 9 പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്. ബാക്കിയുള്ളവര്‍ തെളിവ് നശിപ്പിച്ചവരും പ്രതികളെ രക്ഷപെടാന്‍ സഹായിച്ചവരുമാണ്. 6 -ാം പ്രതി സനീഷാണ് കത്തിയുമായി എത്തിയതെങ്കിലും അഭിമന്യുവിനെയും അര്‍ജ്ജുനനെയും കുത്തിയതാരാണെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല. പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാനുണ്ടന്നും പൊലീസ് വ്യക്തമാക്കുന്നു.

COMMENTS