ന്യൂയോര്‍ക്ക്: കേരളത്തില്‍ അടുത്തിടെയുണ്ടായ പ്രളയമടക്കം ലോകം കണ്ട സമീപകാല പ്രകൃതി ദുരന്തങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന...
ന്യൂയോര്‍ക്ക്: കേരളത്തില്‍ അടുത്തിടെയുണ്ടായ പ്രളയമടക്കം ലോകം കണ്ട സമീപകാല പ്രകൃതി ദുരന്തങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. ഇത്തരം കാലാവസ്ഥാ വ്യതിയാനത്തെ തടുക്കാത്തത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്കി.
കാലാവസ്ഥാ വ്യതിയാനത്തെ തടുക്കുന്നത് ചെലവേറിയ കാര്യമല്ലെന്നും ഏറ്റവും ചൂട് കൂടിയ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനാല്‍ തന്നെ കാലാവസ്ഥാ വ്യതിയാനം തടയാന്‍ ലോക രാജ്യങ്ങള്‍ രംഗത്തെത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കേരളത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു പ്രളയമെന്ന് ലോക കാലാവസ്ഥാനിരീക്ഷണ സംഘടനയുടെ യോഗത്തില്‍ ഗുട്ടറസ് എടുത്തുപറഞ്ഞു.

COMMENTS