ന്യൂഡല്‍ഹി: ആരോഗ്യനില ഗുരുതരമായി തുടരുന്നതിനിടെ, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സ്ഥാനം ഒഴിഞ്ഞ്, മന്ത്രിസഭയില്‍ രണ്ടാമനായ സുധിന്‍ ധവാ...
ന്യൂഡല്‍ഹി: ആരോഗ്യനില ഗുരുതരമായി തുടരുന്നതിനിടെ, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സ്ഥാനം ഒഴിഞ്ഞ്, മന്ത്രിസഭയില്‍ രണ്ടാമനായ സുധിന്‍ ധവാലികര്‍ സ്ഥാനമേറ്റെടുത്തേക്കും.
ഘടക കക്ഷിയായ എംജിപിയുടെ നേതാവും നിലവില്‍ മന്ത്രിസഭയില്‍ രണ്ടാമനുമാണ് സുധിന്‍ ധവാലികര്‍.
വിനോദസഞ്ചാരികളുടെ പ്രിയ സങ്കേതമായ ഗോവ ബീച്ചിലും പൊതു ഇടങ്ങളിലും ബിക്കിനി നിരോധിക്കണമെന്നായിരുന്നു ധവാലികര്‍ ആവശ്യമുന്നയിച്ചത്.
ഇതിനിടെ, കേന്ദ്ര നിര്‍ദ്ദേശ പ്രകാരം രണ്ടു മുതിര്‍ന്ന ബിജെപി നേതാക്കള്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം ഗോവയില്‍ എത്തിയത് അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂട്ടിയിരിക്കുകയാണ്.
പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിച്ച പരീക്കറെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഡല്‍ഹി എയിംസിലേക്കു മാറ്റി. അമേരിക്കയില്‍നിന്നു ചികിത്സ കഴിഞ്ഞെത്തിയ പരീക്കറെ ഗോവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി സ്ഥാനത്തു തുടരാനുള്ള ബുദ്ധിമുട്ട് ദേശീയ നേതൃത്വത്തെ പരീക്കര്‍ അറിയിച്ചതായാണ് സൂചന.
COMMENTS