കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാവുകയും നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാവുകയും ചെയ്ത ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്...
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാവുകയും നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാവുകയും ചെയ്ത ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് പൊലീസ് ക്ലബിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കുകയായിരുന്നു.
പൊലീസ് ക്ലബില്‍ നിന്ന് ഒരു മണിയോടെ പാല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനാണ് പൊലീസ് നീക്കം. ഒരു മണിയോടെ ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കും.
അതേസമയം ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യാപേക്ഷ കോടതിയില്‍ ഹാജരാക്കാനാണ് അഭിഭാഷകരുടെ തീരുമാനം.
എന്നാല്‍ ഫ്രാങ്കോയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കൂടുതല്‍ തെളിവെടുപ്പ് നടത്തുന്നതിനും ലൈംഗികശേഷി പരിശോധനയ്ക്കുമാണ് ഫ്രാങ്കോയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക.

COMMENTS