കൊച്ചി: ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഹൈക്കോടതി ജംഗ്ഷനിലെ സമരപന്ത...
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഹൈക്കോടതി ജംഗ്ഷനിലെ സമരപന്തലില്‍ സമരം അവസാനിച്ചതായി സേവ് സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ പതിനാല് ദിവസമായി വിവിധ ഇടങ്ങളില്‍ നിന്നുള്ള സാംസ്‌കാരിക, സാഹിത്യ സാമൂഹ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, സഭാ വിശ്വാസികള്‍ എന്നിവര്‍ സമരത്തില്‍ അണിചേര്‍ന്നിരുന്നു.
പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും സമരപന്തലില്‍ എത്തിയിരുന്നു. അറസ്റ്റ് സന്തോഷം ഉണ്ടാക്കുന്നതാണെന്ന് കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.
അതേസമയം, തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ സമരസമിതി കൊച്ചിയില്‍ യോഗം ചേരും. കേസ് അട്ടിമറിക്കാന്‍ ശ്രമം ഉണ്ടായാല്‍ അടുത്തഘട്ട സമരത്തിലേക്ക് നീങ്ങും എന്നാണ് സേവ് സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ മുന്നറിയിപ്പ്. നീതി എന്നാല്‍ അറസ്റ്റ് മാത്രമല്ലെന്ന് സിസ്റ്റര്‍ അനുപമ പ്രതികരിച്ചു.

COMMENTS