ബാലുശേരി: പ്രസവിച്ച ഉടനെ പിഞ്ചു കുഞ്ഞിനെ അമ്മ ബ് ളേഡുകൊണ്ട് കഴുത്തു മുറിച്ചു കൊന്നു. ബാലുശേരിക്കടുത്ത് നിര്‍മ്മല്ലൂര്‍ വലിയ മലക്കുഴിയില...
ബാലുശേരി: പ്രസവിച്ച ഉടനെ പിഞ്ചു കുഞ്ഞിനെ അമ്മ ബ് ളേഡുകൊണ്ട് കഴുത്തു മുറിച്ചു കൊന്നു. ബാലുശേരിക്കടുത്ത് നിര്‍മ്മല്ലൂര്‍ വലിയ മലക്കുഴിയിലെ 23കാരിയാണ് പ്രസവിച്ച ചോരക്കുഞ്ഞിനെ ക്രൂരമായി കൊന്നത്.
പെണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നു.
മൂന്ന് വര്‍ഷത്തോളമായി ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയാണ് ഇവര്‍. അപമാനഭയം നിമിത്തമാണ് കുഞ്ഞിനെ കൊന്നതെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് എത്തുമ്പോള്‍ മൃതദേഗം ഒരു സഞ്ചിയില്‍ വീട്ടിനു പിന്നില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹം പൊലീസ് കസ്റ്റഡിയിലെടുത്തു.
ബാലുശേരി പൊലീസ് കേസെടുത്തു. രക്തസ്രാവം നിമിത്തം യുവതിയെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ചികിത്സ കഴിഞ്ഞാല്‍ അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു.
Keywords: Balussery, Newborn Murder, Murder, Crime, Police
COMMENTS