കലിഫോര്‍ണിയ: മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് കളി മതിയാക്കാന്‍ കാലമായെന്നു സ്വയം വ്യക്തമാക്കിക്കൊണ്ട്, ബ്രിട്ടന്റെ ജൊഹാന കോ...
കലിഫോര്‍ണിയ: മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് കളി മതിയാക്കാന്‍ കാലമായെന്നു സ്വയം വ്യക്തമാക്കിക്കൊണ്ട്, ബ്രിട്ടന്റെ ജൊഹാന കോണ്ടയോടു നേരിട്ടുള്ള സെറ്റുകള്‍ക്കു ദയനീയമായി കീഴടങ്ങി. സ്കോര്‍: 6-1, 6-0.
സിലിക്കണ്‍ വാലി ക്ലാസിക്കിലാണ് ഇപ്പോള്‍ ഇരുപത്താറാം റാങ്കിലുള്ള സെറീന മാനം കെട്ടത്. ആകെ ഒരു ഗെയിം മാത്രമാണ് മത്സരത്തിലാകെ സെറീനയ്ക്കു നേടാനായതെന്നറിയുമ്പോള് തന്നെ അവരുടെ തോല്‍വിയുടെ ആഴം വ്യക്തമാകും.
ജൊഹാന കോണ്ട
1995 ലാണ് സെറീന പ്രഫഷണല്‍ ടെന്നീസില്‍ അരങ്ങേറിയത്. അതില്‍ പിന്നെ, രണ്ട് ഗെയിമുകളെങ്കിലും സ്വന്തമാക്കാത്ത ഒരു മത്സരവും സെറീനയുടെ കരിയറില്‍ ഉണ്ടായിട്ടില്ല.
സെറീന 25 അണ്ഫോഴ്സ്ഡ് എററുകളാണ് വരുത്തിയത്. 23 തവണ ഗ്രാന്‍സ്ളാം നേടിയിട്ടുള്ള സെറീന ഒരു മണിക്കൂര്‍ പോലും തികച്ചു കളത്തില്‍ നിന്നതുമില്ല.
Keywords: Williams, disappointing night , Mubadala Silicon Valley Classic, Johanna Konta, Grand Slam champion, exit, WTA finals, Simona Halep
COMMENTS