കരുണാനിധിയെ പ്രവേശിപ്പിച്ചിട്ടുള്ള കാവേരി ആശുപത്രി പരിസരത്ത് പാര്‍ട്ടിവര്‍ത്തകര്‍ വന്‍തോതില്‍ എത്തിക്കൊണ്ടിരിക്കുന്നു ചെന്നൈ: തമിഴ് ന...
കരുണാനിധിയെ പ്രവേശിപ്പിച്ചിട്ടുള്ള കാവേരി ആശുപത്രി പരിസരത്ത് പാര്‍ട്ടിവര്‍ത്തകര്‍ വന്‍തോതില്‍ എത്തിക്കൊണ്ടിരിക്കുന്നു
സംസ്ഥാനത്ത് സുരക്ഷ കര്‍ക്കശമാക്കിയിട്ടുണ്ട്. അക്രമങ്ങളുണ്ടാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
കരുണാനിധിയുടെ പ്രധാന അവയവങ്ങളെല്ലാം അപകടനിലയിലാണ്. പരമാവധി മെഡിക്കല്‍ സഹായം നല്‍കുന്നുണ്ട്. പക്ഷേ, ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതിനു പകരം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് കാവേരി ആശുപത്രി പുറത്ത്‌വിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
കരുണാനിധിക്ക് അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
കരുണാനിധിയെ പ്രവേശിപ്പിച്ചിട്ടുള്ള കാവേരി ആശുപത്രി പരിസരത്ത് പാര്‍ട്ടിവര്‍ത്തകര്‍ വന്‍തോതില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെ 1200 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സുരക്ഷാനില കണക്കിലെടുത്ത് അവധിയില്‍ പോയപൊലീസുകാരെ തിരിച്ചുവിളിക്കുന്നുണ്ട്. എല്ലാ പൊലീസുകാരോടും യൂണിഫോമില്‍ ഹാജരാകാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഇതിനിടെ, കരുണാനിധിയുടെ മകനും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍, മകള്‍ കനിമൊഴി, മകന്‍ എം കെ അഴഗിരി, ടി ആര്‍ ബാലു തുടങ്ങിയ നേതാക്കള്‍ മുഖ്യമന്ത്രി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.
കരുണാനിധിയുടെ ആരോഗ്യത്തിനായി തമിഴ്‌നാട്ടിലെമ്പാടും പ്രാര്‍ത്ഥനകളും പൂജകളും നടക്കുന്നുണ്ട്.
DMK chief M Karunanidhi’s health condition is “extremely critical”, the latest medical bulletin by Kavery hospital said on Tuesday. “There has been a significant decline in the clinical condition of Kalaignar Dr M Karunanidhi over the last few hours. Despite maximum medical support, his vital organ functions continue to deteriorate. His condition is extremely critical and unstable,” the hospital said in its release.
DMK chief, M Karunanidhi, extremely critical, Kavery hospital, Kalaignar, Dr M Karunanidhi , DMK, working president, M K Stalin, Chief Minister K Palaniswami, Kanimozhi, Rajathi Ammal, Alagiri, Tamil Nadu, chief minister, hospital, blood pressure, general health
COMMENTS