തിരുവനന്തപുരം: മലയാളികൾ നാണം കെട്ട ജനതയാണെന്നു പറഞ്ഞ റിപ്പബ്ളിക് ടിവി എഡിറ്ററും ബി ജെ പിയുടെ വാലാട്ടിയെന്നു പ്രവൃത്തിയിലൂടെ സ്ഥാപിച്ച കച്...
തിരുവനന്തപുരം: മലയാളികൾ നാണം കെട്ട ജനതയാണെന്നു പറഞ്ഞ റിപ്പബ്ളിക് ടിവി എഡിറ്ററും ബി ജെ പിയുടെ വാലാട്ടിയെന്നു പ്രവൃത്തിയിലൂടെ സ്ഥാപിച്ച കച്ചവട ജേർണലിസ്റ്റുമായ അർണബ് ഗോസ്വാമിയുടെ ഫേസ് ബുക്ക് പേജിൽ പൊങ്കാല.
ചാനൽ ചർച്ചയ്ക്കിടെയാണ് ഗോസ്വാമിയുടെ പരാമർശം. പ്രളയ ദുരിതാശ്വാസമായി കേരളത്തിന് യു എ ഇ 700 കോടി രൂപ വാഗ്ദാനം ചെയ്തെന്ന വിഷയത്തിലായിരുന്നു ചർച്ച.
അങ്ങനെയൊരു വാഗ്ദാനമില്ലെന്നും രാജ്യത്തെ അപഹാസ്യപ്പെടുത്താനാണ് കേരളത്തിലെ മാനം കെട്ട ജനത ശ്രമിക്കുന്നതെന്നുമായിരുന്നു ഗോസ്വാമിയുടെ പരാമർശം.
കേന്ദ്ര സർക്കാരിന്റെ പിആർ ഏജൻസിയാണ് റിപ്പബ്ളിക്ടിവിയെന്നത് കുപ്രസിദ്ധമാണ്. ചാനലിന് റേറ്റിംഗ് കൂട്ടാൻ വേണ്ടി ഗോസ്വാമി ഇത്തരം കളികൾ നടത്തുക പതിവാണ്. ചാനൽ ഒരിക്കൽ പോലും വാർത്തയുടെ ഗുണത്തിന്റെ പേരിൽ ചർച്ചയിൽ വന്നിട്ടില്ല.
പരാമർശം വന്ന് നിമിഷങ്ങൾക്കകം ഗോസ്വാമിയുടെ ഫേസ് ബുക്ക് പേജിൽ പൊങ്കാല പ്രളയമായിരുന്നു. കേരളത്തിലിറങ്ങി നടക്കാൻ നിനക്ക് ധൈര്യമുണ്ടോ എന്നു ചോദിക്കുന്നവർ വരെയുണ്ട്.

COMMENTS