ഭോപ്പാല്‍: മധ്യപ്രദേശില്‍ മാനസിക പ്രശ്നങ്ങളുള്ള യുവതിയെ ആര്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച...
ഭോപ്പാല്‍: മധ്യപ്രദേശില്‍ മാനസിക പ്രശ്നങ്ങളുള്ള യുവതിയെ ആര്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്.
സിംഗൗളി ജില്ലയിലെ ബാര്‍ഗഡിലാണ് സംഭവം. വ്യാഴാഴ്ച രാത്രി മുതല്‍ ആള്‍ക്കൂട്ടം യുവതിയെ പിന്തുടരുകയായിരുന്നു. അതിനുശേഷം സ്ത്രീയെ മര്‍ദ്ദിച്ചുതുടങ്ങി. പിന്നീട് കോടാലി കൊണ്ട് അടിച്ചുവീഴ്ത്തി വടികൊണ്ട് തല്ലിച്ചതച്ചു.
പ്രാണരക്ഷാര്‍ത്ഥം ഓടിയ യുവതിയെ ആള്‍ക്കൂട്ടം പിന്തുടര്ന്നു പിടിച്ച് മര്‍ദ്ദിച്ചു. ബോധം നഷ്ടമായ യുവതിയെ ആള്‍ക്കൂട്ടം വനത്തില്‍ ഉപേക്ഷിച്ചു.
പൊലീസാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
Highlight: Woman was killed in Madhyapradesh

COMMENTS